Breaking News

‘സന്ദീപോ താനോ ഇഡി​ക്കെ​തി​രെ​​ പരാതി നല്‍കിയിട്ടില്ല’; ക്രൈംബ്രാഞ്ചിനെതിരെ വെളിപ്പെടുത്തലുമായി സന്ദീപ് നായരുടെ അഭിഭാഷക

ഇഡിക്കെതിരെ താനോ തന്റെ കക്ഷിയോ പൊലീസിന് പരാതി നൽകിയിട്ടില്ലെന്ന് സന്ദീപ് നായരുടെ അഭിഭാഷക പി വി വിജയം. കോടതിക്കു മാത്രമാണ് സന്ദീപ് പരാതി നല്‍കിയിട്ടുള്ളത്. നിലവില്‍ താന്‍ മാത്രമാണ് സന്ദീപിന്റെ അഭിഭാഷകയെന്നും ഇല്ലാത്ത പരാതിയില്‍ എങ്ങനെ കേസെടുക്കുമെന്നും അഡ്വ. വിജയം ചോദിച്ചു. ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്ത സംഭവത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അവർ.

‘എന്റെ പരാതിയിലാണ് കേസെടുത്തതെന്ന വാദം തെറ്റാണ്. ഞാൻ മാത്രമാണ് സന്ദീപിന് അഭിഭാഷകയായിട്ടുള്ളത്. സന്ദീപ് കോടതിക്കാണ് പരാതി നൽകിയത്. ആ പരാതിയുടെ കോപ്പി ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടില്ല.ഡി ജിപിക്ക് പരാതി നൽകിയിട്ടില്ല. നൽകാത്ത പരാതിയിൽ എങ്ങനെ കേസെടുക്കും’- അഡ്വ. വിജയം ചോദിച്ചു.

ഇന്നലെയാണ് സന്ദീപ് നായരുടെ അഭിഭാഷക ഡി ജി പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലെന്ന് പറഞ്ഞ് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ​ഡ​യ​റ​ക്ട​റേ​റ്റി​നെ​തി​രെ​ ​സം​സ്ഥാ​ന​ ​ക്രൈം​ബ്രാ​ഞ്ച് ​വീ​ണ്ടും​ ​കേ​സെ​ടു​ത്തത്. ​മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ​ ​മൊ​ഴി​ന​ൽ​കാ​ൻ​ ​ഇ.​ഡി​ ​നി​ർ​ബ​ന്ധി​ച്ചു​വെ​ന്നാ​ണ് ​പ​രാ​തി.​ ​സ​ന്ദീ​പ് ​നാ​യ​ർ​ ​ന​ൽ​കി​യ​ ​വിവരങ്ങളുടെ അ​ടി​സ്ഥാ​ന​ത്തി​ൽ ​ ​പ​രാ​തി​ ​ന​ൽ​കുകയായിരുന്നു എന്നാണ് പുറത്തുവന്ന റിപ്പോർട്ട്.

സ്വ​ർ​ണ​ക്ക​ട​ത്തു​കേ​സി​ലെ​ ​​ ​പ്ര​തി​ക​ളി​ലൊ​രാ​ളാ​യ​ ​സ്വ​പ്ന​ ​സു​രേ​ഷി​നെ​ ​മുഖ്യമന്ത്രിക്കെതിരെ ​മൊഴിനൽകാൻ​ ​നി​ർ​ബ​ന്ധി​ച്ചു​വെ​ന്ന​ ​വ​നി​താ​ ​പൊ​ലീ​സു​കാ​രു​ടെ​ ​മൊ​ഴി​യി​ൽ​ ​നേ​രെ​ത്തെ​ ​ഇ.​ഡി​ക്കെ​തി​രെ​ ​ക്രൈം​ബ്രാ​ഞ്ച് ​കേ​സെ​ടു​ത്തി​രു​ന്നു.​ ​ഡ​യ​റ​ക്ട​ർ​ ​ജ​ന​റ​ൽ​ ​ഒ​ഫ് ​പ്രോ​സി​ക്യൂ​ഷ​ന്റെ​ ​നി​യ​മോ​പ​ദേ​ശ​ത്തെ​ ​തു​ട​ർ​ന്നാ​യി​രു​ന്നു​ ​കേ​സ്.​ ​തെ​റ്റാ​യി​ ​ഒ​രാ​ളെ​ ​ഉ​ൾ​പ്പെ​ടു​ത്താ​ൻ​ ​ഗൂ​ഢാ​ലോ​ച​ന​ ​ന​ട​ത്തു​ക​യും​ ​സ​മ്മ​ർ​ദ്ദം​ ​ചെ​ലു​ത്തു​ക​യും​ ​ചെ​യ്യു​ന്ന​ത് ​ഔ​ദ്യോ​ഗി​ക​ ​കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ന്റെ​ ​ഭാ​ഗ​മ​ല്ലെ​ന്ന് ​ക്രൈം​ബ്രാ​ഞ്ച് ​പ​റ​യു​ന്നു.

അതേസമയം, സ്വ​ർ​ണ​ക്ക​ട​ത്തു​ ​കേ​സി​ൽ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​പേ​രു​ ​പ​റ​യാ​ൻ​ ​സ്വ​പ്ന​യെ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​രോ​പി​ച്ച് ​ഇ.​ഡി​ക്കെ​തി​രെ​യു​ള്ള​ ​ക്രൈം​ബ്രാ​ഞ്ച് ​കേ​സ് ​റ​ദ്ദാ​ക്കാ​ൻ​ ​ഇ.​ഡി​ ​ഡെ​പ്യൂ​ട്ടി​ ​ഡ​യ​റ​ക്ട​ർ​ ​​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​ ​ദു​രു​ദ്ദേ​ശ്യ​പ​ര​മാ​ണെ​ന്ന് ​സ​ർ​ക്കാ​ർ​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​വ്യ​ക്ത​മാ​ക്കി.​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ണ്ട​ർ​ ​സെ​ക്ര​ട്ട​റി​ ​എം.​പി.​ ​പ്രി​യ​മോ​ൾ​ ​ന​ൽ​കി​യ​ ​സ​ത്യ​വാ​ങ്മൂ​ല​ത്തി​ലാ​ണ് ​ഇ​ക്കാ​ര്യം​ ​പ​റ​യു​ന്ന​ത്.​ ​ഹ​ർ​ജി​ ​ഇ​ന്ന് ​ഹൈ​ക്കോ​ട​തി​ ​പ​രി​ഗ​ണി​ക്കും.

Leave a Reply

Your email address will not be published. Required fields are marked *