Breaking News

ക്ഷേത്ര ഉത്സവത്തിനിടെ സംഘർഷം; 15 വയസുകാരനെ കുത്തിക്കൊന്നു, ആർഎസ്എസ് എന്ന് ആരോപണം

ആലപ്പുഴ വള്ളിക്കുന്നത് പതിനഞ്ച് വയസുകാരനെ കുത്തിക്കൊലപ്പെടുത്തി. പടയണിവട്ടം സ്വദേശി അഭിമന്യു ആണ് മരിച്ചത്. ആർ എസ് എസ് ആണ് കൊലപാതകത്തിന് പിന്നിലെന്നാണ് ആരോപണം.

വള്ളികുന്നത്ത് ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിലാണ്​ അഭിമന്യുവിന് കുത്തേറ്റത്.

വള്ളികുന്നം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയും പുത്തൻ ചന്ത കുറ്റിയിൽ തെക്കതിൽ അമ്പിളി കുമാറിന്റെ മകനുമാണ് അഭിമന്യു.

ആക്രമണത്തിൽ പരിക്കേറ്റ മറ്റ് രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്​. കഴിഞ്ഞ ദിവസം മറ്റൊരു ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൻറെ തുടർച്ചയാണ്​ ഇന്നത്തെ സംഭവം.

Leave a Reply

Your email address will not be published. Required fields are marked *