Breaking News

കോവിഡ് നിയന്ത്രണം കർശനമാക്കുന്നു; നിയമലംഘനത്തിന് സംസ്ഥാനത്ത് 4858 പേർക്കെതിരെ കേസ്

കോവിഡ് രോ​ഗബാധ അതിരൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4858 പേര്‍ക്കെതിരെ കേസെടുത്തു. 1234 പേർ അറസ്റ്റിലായി. മാസ്ക് ധരിക്കാത്ത 18249 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട്...

മഹാരാഷ്ട്ര ഉൾപ്പെടെ 12 സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷം

മഹാരാഷ്ട്ര ഉൾപ്പെടെ 12 സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷം. കിടക്കകൾ, മെഡിക്കൽ ഒക്‌സിജൻ, മരുന്നുകൾ എന്നിവക്ക് ക്ഷാമം ഉണ്ടെന്ന് അറിയിച്ചുകൊണ്ട് ഡൽഹി, ബംഗാൾ മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിക്ക് കത്തയച്ചു. സ്വന്തം മണ്ഡലമായ വാരാണാസിയിലെ കൊവിഡ് സാഹചര്യം...

കാഞ്ഞിരപ്പള്ളിയിൽ സുഹൃത്തുക്കളായ 2 പേർക്ക് ഇടി മിന്നലേറ്റു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ സുഹൃത്തുക്കളായ 2 പേർക്ക് ഇടി മിന്നലേറ്റു. കാഞ്ഞിരപ്പള്ളി ചേപ്പുംപാറ കൈതമറ്റം അഖിൽ(31), പുരയിടത്തിൽ അരുൺ മാത്യു(29) എന്നിവർക്കാണ് മിന്നലേറ്റത്. ഇന്നലെ വൈകിട്ട് ആയിരുന്നു സംഭവം. അഖിലിന്റെ വല്യച്ഛന്റെ മരണാന്തര ചടങ്ങുകൾക്ക് ശേഷം...

എറണാകുളത്തും കോഴിക്കോടും രണ്ടായിരം കടന്ന് കൊവിഡ് കേസുകൾ; അഞ്ച് ജില്ലകളിൽ ആയിരം കടന്നു

കേരളത്തിൽ ഇന്ന് 18,257 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളത്തും കോഴിക്കോടും കൊവിഡ് കേസുകൾ രണ്ടായിരം കടന്നു. അഞ്ച് ജില്ലകളിൽ ആയിരം കടന്നു. ജില്ല തിരിച്ചുള്ള കണക്കുകൾ : എറണാകുളം 2835, കോഴിക്കോട് 2560, തൃശൂർ...

കോവിഡ് വായുവിലൂടെയും പകര്‍ന്നേക്കാം; മുന്നറിയിപ്പുമായി ഡോ. രണ്‍ദീപ് ഗുലേറിയ

ന്യൂഡൽഹി : കോവിഡ് വായുവിലൂടെയും പകരുമെന്ന് എയിംസ് ഡയറക്ടറും കോവിഡ് ദൗത്യസംഘാംഗവുമായ ഡോ. രൺദീപ് ഗുലേറിയ. സർജിക്കൽ മാസ്കോ, ഡബിൾ ലെയർ മാസ്കോ നിർബന്ധമായും ഉപയോഗിക്കണം. അടച്ചിട്ട മുറികളിൽ ആൾക്കൂട്ടം പാടില്ലെന്നും ഡോ.ഗുലേറിയ പറഞ്ഞു....

ഇതൊന്ന് പരീക്ഷിച്ചുനോക്കൂ; കൊവിഡിനെ നേരിടാന്‍ മോദിയ്ക്ക് അഞ്ച് മാര്‍ഗങ്ങള്‍ നിര്‍ദേശിച്ച് മന്‍മോഹന്‍ സിംഗ്

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വര്‍ധിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് അഞ്ച് നിര്‍ദേശങ്ങളടങ്ങിയ കത്തയച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. രാജ്യത്ത് വാക്‌സിനേഷന്‍ ഊര്‍ജിതമാക്കണമെന്ന് സിംഗ് ആവശ്യപ്പെട്ടു. കൊവിഡിനെതിരായ പോരാട്ടത്തില്‍ ഏറ്റവും പ്രധാനം വാക്‌സിനേഷനാണെന്ന് മന്‍മോഹന്‍ സിംഗ്...

പുറത്ത് നിന്ന് വരുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ നിര്‍ബന്ധം; നിയന്ത്രണം കര്‍ശനമാക്കി കേരളം

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കേരളം. രാജ്യത്തിന് പുറത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ വരുന്നവര്‍ ആര്‍.ടി.പി.സി.ആര്‍...

രോ​ഗവ്യാപനം അതിരൂക്ഷം; കേരളത്തിൽ 18,257 പേർക്ക് കൂടി കോവിഡ്, എറണാകുളത്തും കോഴിക്കോടും രണ്ടായിരം കടന്നു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.77

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2835, കോഴിക്കോട് 2560, തൃശൂര്‍ 1780, കോട്ടയം 1703, മലപ്പുറം 1677, കണ്ണൂര്‍ 1451, പാലക്കാട് 1077, തിരുവനന്തപുരം 990, കൊല്ലം 802,...

“ദീർഘകാല ലോക്ക്ഡൗൺ മാത്രമാണ് കോവിഡ് വ്യാപനം കുറയ്ക്കാനുള്ള മാർഗ്ഗം”

രാജ്യത്ത്​ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം റെക്കോർഡുകൾ കടന്ന്​ മുന്നേറുന്നതിനിടെ രോഗവ്യാപനം കുറക്കാൻ ദീർഘകാല ലോക്ക്ഡൗൺ മാത്രമാണ്​ പോംവഴിയെന്ന്​ ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിലെ ഡോ. ശ്യാം അഗർവാൾ. ശനിയാഴ്ച്ച 2.34 ലക്ഷത്തിലധികം പുതിയ...

മുഖ്യമന്ത്രിക്കെതിരായ ‘കൊവിഡിയറ്റ്’ പരാമർശം; ന്യായീകരിച്ച് വി.മുരളീധരൻ

മുഖ്യമന്ത്രി പിണറായി വിജയനെതിരായ ‘കൊവിഡിയറ്റ്’ പരാമർശത്തെ ന്യായീകരിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. പരാമർശത്തിൽ തെറ്റില്ലെന്നും പൊതുപ്രവർത്തകൻ എന്ന നിലയിൽ സംസ്ഥാന സർക്കാരിൻ്റെ ദുഷ്ചെയ്തികളെ എതിർക്കുമെന്നും മുരളീധരൻ പറഞ്ഞു. ജനങ്ങളുടെ ജീവിതം വച്ചാണ് മുഖ്യമന്ത്രി കളിച്ചത്....