Breaking News

കോവിഡ് വായുവിലൂടെയും പകര്‍ന്നേക്കാം; മുന്നറിയിപ്പുമായി ഡോ. രണ്‍ദീപ് ഗുലേറിയ

ന്യൂഡൽഹി : കോവിഡ് വായുവിലൂടെയും പകരുമെന്ന് എയിംസ് ഡയറക്ടറും കോവിഡ് ദൗത്യസംഘാംഗവുമായ ഡോ. രൺദീപ് ഗുലേറിയ. സർജിക്കൽ മാസ്കോ, ഡബിൾ ലെയർ മാസ്കോ നിർബന്ധമായും ഉപയോഗിക്കണം. അടച്ചിട്ട മുറികളിൽ ആൾക്കൂട്ടം പാടില്ലെന്നും ഡോ.ഗുലേറിയ പറഞ്ഞു.

ലോകത്തേറ്റവും വേഗതയിൽ കോവിഡ് പടരുന്ന രാജ്യമായി ഇന്ത്യ മാറിയെന്നാണ് ഇന്ന് രാവിലെ പുറത്തുവന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. 24 മണിക്കൂറിനിടെ രാജ്യത്ത് 2.61 ലക്ഷം പേർക്ക് കോവിഡ് സ്ഥിരീകരിച്ചെന്നാണ് രാവിലെ വന്ന റിപ്പോർട്ട്. ഇതാദ്യമായാണ് രാജ്യത്തെ രണ്ടരലക്ഷത്തിലേറെ പ്രതിദിന കേസുകൾ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്നത്. 2,61,500 പേർക്ക് ഇന്ന് രാവിലെ ഒൻപത് മണി വരെയുള്ള 24 മണിക്കൂറിൽ പുതുതായി കൊവിഡ് സ്ഥിരീകരിച്ചു എന്നാണ് ഔദ്യോഗിക കണക്ക്.

Leave a Reply

Your email address will not be published. Required fields are marked *