Breaking News

ആരോഗ്യമന്ത്രിയുടെ മകനും ഭാര്യക്കും കോവിഡ്; മന്ത്രി ക്വാറന്റയിനിൽ

ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ മകൻ ശോഭിത്തിനും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു. ഇവരുമായി പ്രൈമറി കോൺടാക്ട് വന്നതിനാൽ താൻ ക്വാറന്റയിനിൽ പോകുകയെണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

തനിക്ക് രോഗ ലക്ഷണങ്ങൾ ഒന്നും ഇല്ല എന്ന് ആരോഗ്യമന്ത്രി അറിയിച്ചു.കഴിഞ്ഞ ദിവസങ്ങളിൽ ഓൺലൈൻ മീറ്റിങ്ങുകൾ മാത്രമാണ് നടത്തിയിരുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഓൺലൈൻ വഴിയും ഫോൺ വഴിയും ഇടപെട്ട് നടത്തുന്നതാണ് എന്നും മന്ത്രി പറഞ്ഞു.

ആരോഗ്യമന്ത്രിയുടെ അറിയിപ്പ്:

പ്രിയമുള്ളവരെ
എന്റെ മകൻ ശോഭിത്തും ഭാര്യയും കോവിഡ് പോസിറ്റീവ് ആയിരിക്കുന്നു. അവരുമായി പ്രൈമറി കോൺടാക്ട് വന്നതിനാൽ ഞാൻ ക്വാറന്റയിനിൽ കഴിയാൻ തീരുമാനിച്ചിരിക്കുകയാണ്.എനിക്ക് രോഗ ലക്ഷണങ്ങൾ ഒന്നും ഇല്ല.കഴിഞ്ഞ ദിവസങ്ങളിൽ ഓൺലൈൻ മീറ്റിങ്ങുകൾ മാത്രമാണ് നടത്തിയിരുന്നത്.തുടർന്നുള്ള ദിവസങ്ങളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഓൺലൈൻ വഴിയും ഫോൺ വഴിയും ഇടപെട്ട് നടത്തുന്നതാണ്.

My Website

Leave a Reply

Your email address will not be published. Required fields are marked *