Breaking News

മിനി ലോക്ക്ഡോൺ: പുതുക്കിയ മാർഗ്ഗനിർദ്ദേശം പുറത്തിറക്കി; മാധ്യമപ്രവർത്തകരുടെ യാത്ര തടസ്സപ്പെടുത്തരുതെന്ന് ലോക്നാഥ് ബെഹ്റ

തിരുവനന്തപുരം: പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ ബലപ്രയോഗം പാടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. മാസ്ക് ധരിക്കാത്തവരെ അത് ധരിക്കാന്‍ വിനയത്തോടെയും...

സംസ്ഥാനത്തെ ജയിലുകളിലുള്ള തടവുകാര്‍ക്ക് പരോള്‍; ഉത്തരവിറങ്ങി

സംസ്ഥാനത്തെ ജയിലുകളിലുള്ള തടവുകാര്‍ക്ക് പരോള്‍ അനുവദിച്ച് ഉത്തരവിറങ്ങി. ഈ വര്‍ഷം പരോളിന് അര്‍ഹതയുള്ള തടവുകാര്‍ക്ക് രണ്ടാഴ്ചത്തേക്കാണ് പ്രത്യേക പരോള്‍ അനുവദിച്ചത്. ജയിലിനുള്ളില്‍ സാമൂഹിക അകലമടക്കം ഉറപ്പാക്കാനാണ് നടപടി. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതി ജയിലുകളിലെ...

എം.എല്‍.എ അല്ലെങ്കിലും പൊതുപ്രവര്‍ത്തനവുമായി മുന്നോട്ട് പോകും, പി.സി.ജോര്‍ജ്

കോട്ടയം: മുന്നണി രാഷ്ട്രീയം വേണ്ടി വന്നാല്‍ ആലോചിക്കേണ്ടി വരുമെന്നും യു.ഡി.എഫ് നേതൃത്വം മാറിയാല്‍ പാര്‍ട്ടിക്ക് പ്രതീക്ഷയ്ക്ക് വകയുണ്ടെന്നും പി.സി ജോര്‍ജ്. തനിക്കെതിരെ വരുന്ന ഭീഷണി അതേ നാണയത്തില്‍ നേരിടുമെന്ന പറഞ്ഞ പി.സി ജോര്‍ജ്, എംഎല്‍എ...

ആഗോളാടിസ്ഥാനത്തിൽ പുതുതായി റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളിൽ 50 ശതമാനത്തോളം ഇന്ത്യയിൽ നിന്ന്: ലോകാരോഗ്യ സംഘടന

ഇന്ത്യയിലെ കൊവിഡ് സാഹചര്യം അതീവ ഗുരുതരമെന്ന് ലോകാരോഗ്യ സംഘടന. ആഗോളാടിസ്ഥാനത്തിൽ പുതുതായി റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളിൽ 50 ശതമാനത്തോളം ഇന്ത്യയിൽ നിന്നാണെന്ന് സംഘടന പറഞ്ഞു. ആഗോള കൊവിഡ് കേസുകളിൽ 46 ശതമാനവും മരണത്തിൽ...

കൊവിഡിനെതിരെയുള്ള രണ്ടാമത്തെ ഡോസ് വാക്‌സിന്‍ മൂന്ന് മാസം കഴിഞ്ഞെടുക്കുന്നതാണ് ഗുണകരമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : കൊവിഡിനെതിരെയുള്ള രണ്ടാമത്തെ വാക്‌സിന്‍ മൂന്ന് മാസം കഴിഞ്ഞെടുക്കുന്നതാണ് ഏറ്റവും ഗുണകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ‘ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം കൊവിഡിനെതിരെയുള്ള രണ്ടാമത്തെ ഡോസ്...

ഓക്സിജൻ ക്ഷാമം: കേന്ദ്രത്തിനെതിരായ ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നടപടിക്ക് സ്റ്റേ

ഡല്‍ഹിയിലെ ഓക്‌സിജന്‍ ക്ഷാമവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നോട്ടിസ് അയച്ച ഡല്‍ഹി ഹൈക്കോടതി നടപടിക്ക് സുപ്രിംകോടതിയുടെ സ്റ്റേ. കോടതിയലക്ഷ്യം എന്ന കടുത്ത നടപടിയല്ല ഇപ്പോള്‍ ആവശ്യമെന്നും, പ്രശ്‌നപരിഹാരത്തിനുള്ള വഴിയാണ് വേണ്ടതെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്...

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് ജനങ്ങള്‍ റോഡില്‍, നിരവധിപേരുടെ വാഹനങ്ങള്‍ പിടിച്ചെടുത്തു

കൊച്ചി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തി ജനങ്ങള്‍ റോഡിലിറങ്ങി. നിയമ ലംഘനത്തിനെതിരെ എറണാകുളം ജില്ലയില്‍ ആദ്യദിനം 411 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 154 പേരെ അറസ്റ്റ് ചെയ്തു. 33...

ഐ.ഡി.ബി.ഐ ബാങ്ക് നിയന്ത്രണം സ്വകാര്യമേഖലയിലേക്ക്; ഓഹരി വിറ്റഴിക്കുന്നതിനും തീരുമാനം

ഐ.ഡി.ബി.ഐ ബാങ്കിന്റെ മാനേജ്മെന്റ് നിയന്ത്രണം കൈമാറുന്നതിനും ഓഹരി വിറ്റഴിക്കലിനും തത്വത്തിൽ അനുമതിയായി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ ക്യാബിനറ്റ് കമ്മിറ്റിയാണ് അനുമതി നൽകിയത്. സർക്കാരിന്റെയും എൽ.ഐ.സിയുടെയും എത്ര ശതമാനം ഓഹരികൾ വിൽക്കണമെന്നതടക്കമുള്ള കൂടുതൽ...

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ധ്യാനം; 80-ഓളം പുരോഹിതർക്ക് കോവിഡ്, രണ്ട് വൈദികർ മരിച്ചു

മൂന്നാറിലെ ധ്യാനകേന്ദ്രത്തിൽ കോവിഡ് മാനദണ്ഡം ലംഘിച്ച് നടന്ന സി.എസ്‌.ഐ സഭാവൈദികരുടെ ധ്യാനത്തിൽ പങ്കെടുത്ത 80 ഓളം പുരോഹിതന്മാർക്ക് കോവിഡ് ബാധിച്ചു. രോഗബാധയെ തുടർന്ന് രണ്ട് വൈദികർ മരിച്ചു. വൈദികൻ റവ ബിജുമോൻ, റവ ഷൈൻ...

അത്യാവശ്യഘട്ടത്തില്‍ മരുന്ന് വാങ്ങാന്‍ പൊലീസ് സഹായം തേടാമെന്ന് മുഖ്യമന്ത്രി

അത്യാവശ്യഘട്ടത്തില്‍ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് മരുന്ന് വാങ്ങാന്‍ പൊലീസ് സഹായം തേടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി പൊലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമിലെ 112 എന്ന നമ്പറില്‍ എപ്പോള്‍ വേണമെങ്കിലും ബന്ധപ്പെടാമെന്നും മുഖ്യമന്ത്രി പറഞ്ഞു....