Breaking News

രണ്ടുലക്ഷത്തോളം ക്രിസ്ത്യന്‍ സ്ത്രീകളെ മുസ്ലീമാക്കി, ആ രണ്ട് ലക്ഷം സ്ത്രീകളേയും പ്രസവിപ്പിച്ചു; വിദ്വേഷപ്രസംഗത്തിന് പി.സി ജോർജിനെതിരെ പരാതി

മുസ്ലീംസമുദായത്തിനെതിരായ വിദ്വേഷ പ്രസംഗത്തിന് പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജിനെതിരെ പൊലീസില്‍ പരാതി. കേരളത്തെ മുസ്ലീം ഭൂരിപക്ഷ പ്രദേശമായി മാറ്റിത്തീര്‍ക്കാന്‍ രണ്ടുലക്ഷം ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതപരിവര്‍ത്തനം ചെയ്യിപ്പിച്ചിട്ടുണ്ടെന്നും ആ രണ്ട് ലക്ഷം സ്ത്രീകളേയും പ്രസവിപ്പിച്ചുവെന്നുമാണ് പിസി ജോര്‍ജ് പറഞ്ഞത്. ഈരാറ്റുപേട്ട നടയ്ക്കല്‍ കാരക്കാട് സ്വദേശിയായ എംഎം മുജീബാണ് ഈരാട്ടുപേട്ട സ്റ്റേഷനില്‍ പരാതി നല്‍കിയത്. വിവാദ അഭിമുഖത്തിന്റെ പകര്‍പ്പുകളും പരാതിയോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *