Breaking News

മരണാസന്നയായ കോവിഡ് രോഗിയ്ക്ക് മകളുടെ സ്ഥാനത്ത് നിന്ന് കലിമ ചൊല്ലിക്കൊടുത്ത് ഡോക്ടർ രേഖ

നമ്മുടെ നാടിന്റെ മതേതരത്വത്തിന്റെ ഭംഗി കൂട്ടുന്ന ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. ഇതര മതത്തിൽപ്പെട്ട മരണാസന്നനായ കോവിഡ് രോഗിയ്ക്ക് കലിമ ചൊല്ലിക്കൊടുത്ത ഡോക്ടർ രേഖ. പട്ടാമ്പി സേവന ആശുപതിയിലാണ് മരണാസന്നയായ കോവിഡ് രോഗിയ്ക്ക് ഡോക്ടർ രേഖ കലിമ ചൊല്ലിക്കൊടുത്തത്. രോഗം മൂർജ്ജിച്ചതിനാൽ മക്കൾക്കോ മറ്റു ബന്ധുമിത്രാതികൾക്കോ രോഗിയുടെ അടുത്തേക്ക് പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് അത്തരത്തിൽ ഒരു മകളായി കലിമ ചൊല്ലിക്കൊടുക്കേണ്ടി വന്നതെന്ന് ഡോക്ടർ രേഖ മാധ്യമങ്ങളോട് പറഞ്ഞു.

സഹപ്രവർത്തകനായ മുസ്തഫ സംഭവം സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചത്തോടെയാണ് രേഖയെ ആളുകൾ തിരഞ്ഞു തുടങ്ങുന്നതും, ഇതൊരു വാർത്തയായി മാറുന്നതും. മതത്തിന്റെ പേരിൽ സ്വയം മറന്നുപോകുന്ന മനുഷ്യർക്കിടയിൽ ഇതുപോലുള്ള നന്മകൾ ഏറ്റെടുക്കണമെന്നാണ് സോഷ്യൽ മീഡിയകളിൽ ഒന്നടങ്കം ഏറ്റു പറയുന്നത്.

എട്ടുവർഷത്തോളമായി പട്ടാമ്പിയിലെ സേവന ഹോസ്പിറ്റലിലാണ് ഡോക്ടർ രേഖ ജോലി ചെയ്യുന്നത്. വാർത്ത പുറത്തു വന്നതോടെ അഭിനന്ദനങ്ങളുടെ പ്രവാഹമാണ് രേഖയെ തേടിയെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

This article is owned by the Kerala Times and copying without permission is prohibited.