Breaking News

കെ.എസ്.യു സംസ്ഥാന, ജില്ലാ കമ്മറ്റികൾ പിരിച്ചു വിടണം; ആവശ്യവുമായി കെ.എം അഭിജിത്ത്

കെ.എസ്.യു സംസ്ഥാന കമ്മിറ്റിയും ജില്ലാ കമ്മറ്റികളും പിരിച്ചു വിടണമെന്ന ആവശ്യവുമായി സംസ്ഥാന അധ്യക്ഷൻ കെ.എം അഭിജിത്ത്.

ഇക്കാര്യം ആവശ്യപ്പെട്ട് എൻഎസ്‌യു ദേശീയ പ്രസിഡന്റ് നീരജ് കുന്ദന് അഭിജിത്ത് കത്തയച്ചു. കോൺഗ്രസിനെ ശക്തിപ്പെടുത്തണമെങ്കിൽ പോഷക സംഘടനകളെ ശക്തിപ്പെടുത്തേണ്ടതുണ്ട്.

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്ര പരാജയമാണ് കോൺഗ്രസ് പാർട്ടിക്കും യുഡിഎഫ് നേതൃത്വത്തിനും ഉണ്ടായിരിക്കുന്നത്.

നേതൃത്വത്തിന് ഒരു ഉയിർത്തെഴുന്നേൽപ്പ് അത്യാവശ്യമാണ്. വിദ്യാർത്ഥി സംഘടന കോൺഗ്രസ് പാർട്ടിക്ക് കീഴിലായതിനാൽ നിലവിലെ പ്രതിസന്ധി മറികടക്കാൻ സംഘടന ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും കത്തിൽ പറയുന്നു.

നിലവിലെ പ്രതിസന്ധി ഘട്ടത്തിൽ രാജിയിലൂടെ ദേശീയ, സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് കൂടുതൽ സമ്മർദ്ദം ചെലുത്തേണ്ട എന്നാണ് തീരുമാനിച്ചിരിക്കുന്നതെന്നും അഭിജിത്ത് വ്യക്തമാക്കി.

2017 മാർച്ച് 15 നാണ് കെഎസ് യു സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഇത് കഴിഞ്ഞ രണ്ട് വർഷത്തിനു ശേഷം പാർട്ടിയിൽ പുനസംഘടന വേണമെന്ന് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *