Breaking News

കോവിഡ് സേവന ദൗത്യ വുമായി കാഞ്ഞിരപ്പള്ളിയിലെ സാമൂഹിക മത,സംഘടനകൾ

കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചയാത്ത് പത്താം വാർഡിൽ ഇടപ്പള്ളി മുസ്ലിം ജമാഅത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കോവിഡ് പ്രതിരോധ സന്നദ്ധസേവന കേന്ദ്രത്തിലേക്ക് സഹജീവികളോടുള്ള കാരുണ്യസ്പർശത്തിന് കൈത്താങ്ങായി സാമൂഹിയ,മതസംഘടനകൾ സേവനകേന്ദ്രത്തിലെത്തി സഹായഹസ്തം നൽകി വാർഡ്മെമ്പർ സുനിൽതേനംമാക്കൽ ഏറ്റുവാങ്ങി

ജമാഅത്ത് പരിപാലനസമിതി പ്രസിഡൻറ് റ്റി.ഇ നാസറുദ്ദീൻൻ്റെ അധ്യക്ഷതയിൽ മസ്ജിദ് അങ്കണത്തിൽ കൂടിയ യോഗത്തിൽ ഹൈറേഞ്ച് എസ്എൻഡിപി യൂണിയൻ സെക്രട്ടറി പി.ജിരാജ് പി പി കിറ്റുകളും മെഡിക്കൽ സാധനങ്ങളും നൽകി, പിച്ചകപ്പള്ളിമേട് ഇമാം മൻസൂർമൗലവി അൽഖാസിമി തൻ്റെ കൈവശം ലഭിക്കപെട്ട 5001 രൂപയും ,കുടുംബശ്രീ അംഗങ്ങളിൽ നിന്നും സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ഷിജാഗോപിദാസ് സമാഹരിക്കപ്പെട്ട 5000 രൂപയും പൊതുപ്രവർത്തകൻ റ്റി.ഇ താജുദ്ദീൻ നൽകിയ നൂറുകിലോ ഭക്ഷ്യധാന്യങ്ങളും മെബർ ഏറ്റുവാങ്ങി

നൂർമസ്ജിദ് ഇമാം ഹംസത്തുൽ കർറാർ ,ബൂത്ത് പ്രസിഡൻ്റ് റ്റി.എസ് നിസു ,യുത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി നായിഫ് ഫെയസി, AlUWC മണ്ഡലം ജനറൽ സെക്രട്ടറി നാദിർഷകോന്നാട്ടുപറമ്പിൽ മുൻ പഞ്ചായത്ത് മെമ്പർ ഷിഹാർകണ്ടത്തിൽ ,ജലീൽ കോട്ടവാതുക്കൽ,ഹസിബ് ഈട്ടിക്കൻ, ഷാഹിദ് ബഷീർ ,നവസ് മൗലവി, അൽഫാസ് റഷിദ്, ഹഷിം വട്ടകപ്പാറ ,സുലൈംഷാജഹാൻ,റഫീക്ക് പിച്ചകപള്ളിമേട്,സെയ്യദ് നസീർ ,മുഹമദ് യാസിൻ,തുടങ്ങിയ വളണ്ടിയർമാർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

This article is owned by the Kerala Times and copying without permission is prohibited.