Breaking News

ജാതീയമായി അധിക്ഷേപിച്ചു; നടി യുവിക ചൗധരിക്കെതിരേ കേസ്

ന്യൂഡല്‍ഹി: ജാതീയമായി അധിക്ഷേപിച്ചെന്ന പരാതിയില്‍ നടി യുവിക ചൗധരിക്കെതിരെ കേസ്. സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് യുവിക ജാതീയ അധിക്ഷേപം നടത്തിയത്. വീഡിയോ വൈറലായതോടെ ദളിത് സാമൂഹ്യ പ്രവര്‍ത്തകന്‍ രജത് കല്‍സാൻ ആണ് നടിക്കെതിരേ പരാതി നല്‍കിയത്. ഹരിയാന പൊലീസാണ് കേസെടുത്തത്.

ദളിത് വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ നടിക്കെതിരേ കടുത്ത നിയമനപടികള്‍ സ്വീകരിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തെളിവായി നടി പങ്കുവച്ച വീഡിയോയും രജത് പൊലീസിന് കൈമാറിയിട്ടുണ്ട്. പട്ടിക വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമം പ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മെയ് 25നാണ് യുവികയുടെ വീഡിയോ വൈറലാവുന്നത്. വിവാദമായതോടെ യുവിക മാപ്പപേക്ഷയുമായി രംഗത്തെത്തിയിരുന്നു. താന്‍ ഉപയോഗിച്ച വാക്കിന്റെ അര്‍ത്ഥം അറിയില്ലായിരുന്നെന്നായിരുന്നു വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *