തിരുവനന്തപുരം: വാക്സിന് കമ്പനികളില്‍ നിന്നും ഒരു കോടി ഡോസ് കൊവിഡ് വാക്സിന് വാങ്ങാനുള്ള ഓര്‍ഡര്‍ റദ്ദാക്കിയെന്ന് സര്‍ക്കാര്‍. ഇത്രയധികം വാക്സിന് നല്‍കാനാകില്ലെന്നു കമ്പനികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഓര്‍ഡര്‍ റദ്ദാക്കിയതായി സര്‍ക്കാര്‍ അറിയിച്ചത്. കേന്ദ്രം നിശ്ചയിക്കുന്ന പരിധിയില്‍ നിന്നു മാത്രമേ വാക്സിന് നല്‍കാനാകൂ എന്നും കമ്പനികള്‍ അറിയിച്ചു.
സംസ്ഥാനത്തെ വാക്സിന് വിതരണത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ വിവിധ ഹരജികള്‍ വന്നിരുന്നു. ഇതിന് പിന്നാലെ കേന്ദ്രം സംസ്ഥാനം ആവശ്യപ്പെട്ട വാക്സിന് നല്കാത്തതിനാല് സ്വന്തം നിലയ്ക്ക് വാക്സിന് വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. അത് ലഭ്യമായ മുറയ്ക്ക് എല്ലാവര്ക്കും വാക്സിന് എത്തിക്കാനുള്ള ശ്രമം നടത്തുമെന്ന് കോടതി നേരത്തെ അറിയിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഈ ഹരജികള്‍ വീണ്ടും പരിഗണിക്കവെയാണ് ഓര്‍ഡര്‍ റദ്ദാക്കിയ കാര്യം സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. പുതിയ വാക്സിന് നയം വന്ന സാഹചര്യത്തില്‍ അതിന്റെ വിശദാംശങ്ങള്‍ കേന്ദ്രത്തോട് അറിയിക്കാന്‍ ഹൈക്കോടതിയോട് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച ഈ കേസ് കോടതി വീണ്ടും പരിഗണിക്കും.