അരുവിക്കര: ചെറിയകൊണ്ണി മഹാത്മാ ചാരിറ്റബിൾ സമിതിയുടെ നേതൃത്വത്തിൽ റോഡ് ശുചിയാക്കി ഫലവൃഷതൈകൾ നട്ടു.
അരുവിക്കര -ചെറിയകൊണ്ണി റോഡിൽ സുരേഷ് ലൈൻ മുതൽ കഥളൂർമുട്ടം റോഡ് വരെയുള്ള പ്രദേശങ്ങളിലെ റോഡിനിരുവശവും ശുചിയാക്കിയാണ് ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചത്. അരുവിക്കര സർക്കിൾ ഇൻസ്പെക്ടർ പി.എം.ബൈജു ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് രാമചന്ദ്രൻ നായർ, സെക്രട്ടറി ചെറിയകൊണ്ണി വിജയകുമാർ, രത്നമ്മ, കൃഷ്ണൻകുട്ടി ആശാരി, മറ്റു സമിതി അംഗങ്ങൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.
