Breaking News

രാജ്യത്ത് കോവിഡ് കണക്കിൽ വീണ്ടും കുറവ്: മരണസംഖ്യ ഏറ്റവും ഉയർന്ന ദിനം; 6,148 കൊവിഡ് മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 6,148 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന മരണനിരക്കാണിത്. കൊവിഡ് മരണത്തിന്റെ കണക്കുകൾ ബിഹാർ പരിഷ്കരിച്ചതിനു പിന്നാലെയാണ് മരണനിരക്ക് വലിയ തോതിൽ ഉയരുന്നത്. ഇതോടെ കൊവിഡ് ബാധിച്ച് രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 3,59,676 ആയി.

24 മണിക്കൂറിൽ 94,052 കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,91,83,121 ആയി. 11,67,952 സജീവ രോഗികളാണ് രാജ്യത്തുള്ളത്.

1,51,367 പേർ 24 മണിക്കൂറിൽ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,76,55,493 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

This article is owned by the Kerala Times and copying without permission is prohibited.