Breaking News

ഗായകൻ കെ.ജി.മാർക്കോസിന് ജന്മദിനാശംസകൾ

പതിനായിരത്തോളം ക്രൈസ്തവ ഭക്തിഗാനങ്ങളും അയ്യായിരത്തോളം മാപ്പിളപ്പാട്ടുകളും ആലപിച്ച കെ.ജി.മാർക്കോസിന് ഇന്ന് ജന്മദിനം

1979-80 കാലഘട്ടത്തിലാണ്‌ ഗാനാലാപനരംഗത്തേക്ക് പ്രവേശിക്കുന്നത്. “ഇസ്രേയേലിൻ നാഥനായി വാഴുമേക ദൈവം” എന്നു തുടങ്ങുന്ന മാർക്കോസിന്റെ ക്രൈസ്തവ ഭക്തിഗാനം പ്രസിദ്ധമാണ്‌. നൂറോളം ചലച്ചിത്രങ്ങളിലും അദ്ദേഹം പിന്നണിപാടി.1981 ൽ ബാലചന്ദ്രമേനോൻ സം‌വിധാനം ചെയ്ത കേൾക്കാത്ത ശബ്ദം എന്ന ചിത്രത്തിലെ “കന്നിപ്പൂ മാനം കണ്ണുംനട്ടു ഞാൻ നോക്കിയിരിക്കേ” എന്ന ഹിറ്റുഗാനത്തിലൂടെയാണ്‌ സിനിമയിലേക്കുള്ള പ്രവേശം. നിറക്കൂട്ട് എന്ന സിനിമയിലെ പൂമാനമേ എന്നു തുടങ്ങുന്ന ജനപ്രിയ ഗാനവും മാർക്കോസിന്റെ ശബ്ദത്തിലുള്ളതാണ്‌. പിന്നീട് നിരവധി സിനിമയിൽ പാടി. ഗോഡ്ഫാദർ എന്ന ചിത്രത്തിലെ മന്ത്രികൊച്ചമ്മ വരുന്നുണ്ടേ, നാടോടിയിലെ താലോലം പൂപൈതലേ കടലോരക്കാറ്റിലെ കടലേഴും താണ്ടുന്ന കാറ്റേ, കാബൂളിവാലയിലെ പുത്തൻപുതുകാലം തുടങ്ങിയ ഗാനങ്ങൾ മലയാളചലച്ചിത്രമേഖലയിൽ ശ്രദ്ധേയമായവയാണ്‌. നിരവധി ഭക്തിഗാന കാസറ്റുകൾ ഇറക്കിയിട്ടുണ്ട് മാർക്കോസ്. സ്വദേശത്തും വിദേശത്തുമായി ഒട്ടനവധി സ്റ്റേജ് പരിപാടികളും അദ്ദേഹമവതരിപ്പിച്ചു..

Leave a Reply

Your email address will not be published. Required fields are marked *

This article is owned by the Kerala Times and copying without permission is prohibited.