Breaking News

പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്ന രമ്യാ ഹരിദാസ് എംപിയുടെ വാദങ്ങള്‍ അടിസ്ഥാനരഹിതമെന്ന് സിപിഐഎം. സംഭവസ്ഥലത്ത് ശൂചീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുകയായിരുന്നു. ഇതിനിടെ സ്ഥലത്തെത്തിയ എംപി ഹരിതസേന അംഗങ്ങളെ നിര്‍ബന്ധിച്ച് ഒപ്പം നിര്‍ത്തി ഫോട്ടോ എടുക്കാന്‍ ശ്രമിച്ചു. ഇതോടെ സ്ഥലത്തുണ്ടായിരുന്നവര്‍ സാമൂഹികഅകലം പാലിച്ച് ഫോട്ടോയെടുക്കണമെന്ന് പറഞ്ഞതോടെ പ്രകോപിതയായ രമ്യ അസഭ്യം പറയുകയായിരുന്നെന്ന് സ്ഥലത്തുണ്ടായിരുന്ന സിപിഐഎം പ്രവര്‍ത്തകര്‍

സിപിഐഎം പറയുന്നു: ”കാലു വെട്ടുമെന്ന് സിപിഐഎം പ്രവര്‍ത്തകര്‍ പറഞ്ഞെന്നത് രമ്യ പറഞ്ഞ നുണയാണ്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ രണ്ടു ദിവസമായി പഞ്ചായത്തില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇതിനിടെ ഉച്ചയ്ക്ക് രമ്യ ഹരിദാസും സ്ഥലത്തെത്തി. തുടര്‍ന്ന് അവിടെയുണ്ടായിരുന്നവര്‍ക്കൊപ്പം ഫോട്ടോയെടുക്കാന്‍ ശ്രമിച്ചു. ഇതിനിടെ സാമൂഹികഅകലം പാലിക്കണമെന്ന് ഒപ്പമുണ്ടായിരുന്ന സ്ത്രീകള്‍ പറഞ്ഞു. വാര്‍ഡ് അംഗമായ നജീബും ഇത് തന്നെ ആവര്‍ത്തിച്ചു. തുടര്‍ന്ന് വണ്ടി കയറിയ രമ്യ തിരിച്ചിറങ്ങി നജീബിനോട് കയര്‍ത്ത് സംസാരിക്കുകയായിരുന്നു. പ്രശസ്തിക്ക് വേണ്ടി ചീഫ് പരിപാടിയാണ് രമ്യ കാണിക്കുന്നത്. തുടര്‍ച്ചയായി സിപിഐഎമ്മിനെതിരെ നുണകഥകള്‍ പ്രചരിപ്പിക്കുന്ന രീതിയാണ് രമ്യ സ്വീകരിക്കുന്നത്. രമ്യ സ്വന്തമായി പ്രശ്‌നങ്ങളാക്കും. പിന്നെ ഇരവാദം ഉന്നയിച്ച് മറ്റുള്ളവരെ വേട്ടക്കാരാക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്.” ഇത്തരം പെരുമാറ്റങ്ങള്‍ രാഷ്ട്രീയത്തിന് യോജിച്ചതല്ലെന്നും എം എ നാസര്‍ 

Leave a Reply

Your email address will not be published. Required fields are marked *

This article is owned by the Kerala Times and copying without permission is prohibited.