Breaking News

രജിസ്ട്രേഷൻ വകുപ്പ് ജീവനക്കാർ കോവിഡ് പ്രതിരോധ സാധനങ്ങൾ മന്ത്രിക്കു കൈമാറി

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ രജിസ്‌ട്രേഷൻ വകുപ്പ് ജീവനക്കാർ സംഭാവന ചെയ്ത തുക ഉപയോഗിച്ച് വാങ്ങിയ ഓക്‌സിജൻ കോൺസെൻട്രേറ്റർ, 50 പൾസ് ഓക്‌സിമീറ്ററുകൾ, 50 പി.പി.ഇ കിറ്റുകൾ എന്നിവ മന്ത്രി വി.എൻ.വാസവനു കൈമാറി. ജെ.ഐ.ജി.സാജൻകുമാർ, ജില്ലാ രജിസ്ട്രാർ പി.പിനൈനാൻ എന്നിവർ ചേർന്നാണ് പ്രതിരോധ സാധനങ്ങളുടെ കിറ്റ് മന്ത്രിക്കു കൈമാറിയത്. കെ.എസ്.കലാധരൻ, ആനന്ദ് ബി.ലാൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *