Breaking News

‘രണ്ടു ദിവസമായി ഐസിയുവില്‍’; നടി സാന്ദ്ര തോമസിന്റെ നില ഗുരുതരം

കടുത്ത ഡെങ്കിപ്പനിയെ തുടര്‍ന്ന് നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ് ഐസിയുവില്‍. കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സാന്ദ്രയെ ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിക്കുകയായിരുന്നു. താരത്തിന്റെ സഹോദരിയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്.

”ഹൃദയമിടിപ്പും രക്തസമ്മര്‍ദവും കൂടിയതിനെ തുടര്‍ന്ന് ചേച്ചിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡോക്ടര്‍മാരുടെ വിശദപരിശോധനയില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഐസിയുവില്‍ ആയിട്ട് ഇപ്പോള്‍ രണ്ട് ദിവസം പിന്നിടുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നുണ്ട്. നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥന ഒപ്പം വേണം” എന്നാണ് സഹോദരി കുറിച്ചിരിക്കുന്നത്.

ഫ്രൈഡേ, സക്കറിയായുടെ ഗര്‍ഭിണികള്‍, മങ്കിപെന്‍, പെരുച്ചാഴി തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാവാണ് സാന്ദ്ര തോമസ്. ആമേന്‍, സഖറിയയുടെ ഗര്‍ഭിണികള്‍, ആട് തുടങ്ങിയ ചിത്രങ്ങളില്‍ സാന്ദ്ര അഭിനയിച്ചിട്ടുണ്ട്. ഇരട്ടക്കുട്ടികളുടെ അമ്മയായ ശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു താരം.

Leave a Reply

Your email address will not be published. Required fields are marked *

This article is owned by the Kerala Times and copying without permission is prohibited.