Breaking News

കോഴ ആരോപണത്തില്‍ കെ സുരേന്ദ്രനെതിരെ കേസെടുത്തു

കോഴ ആരോപണത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേസെടുത്തു. കല്‍പറ്റ കോടതി നിര്‍ദേശപ്രകാരം സുല്‍ത്താന്‍ ബത്തേരി പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സി കെ ജാനുവിന് ബത്തേരി മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകാന്‍ 50 ലക്ഷം രൂപ കോഴ നല്‍കിയെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്.

ഐപിസി 171 ഇ, 171 എഫ് എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. തെരഞ്ഞെടുപ്പില്‍ കൈക്കൂലി നല്‍കല്‍, തെരഞ്ഞെടുപ്പ് അട്ടിമറിക്കല്‍ എന്നിവയാണ് കുറ്റങ്ങള്‍. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിന്റെ പരാതിയിലാണ് നടപടി. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സി കെ ജാനുവിന് മത്സരിക്കാന്‍ സുരേന്ദ്രന്‍ പണം നല്‍കിയെന്ന് ജെആര്‍പി നേതാവ് പ്രസീത അഴീക്കോടാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. കെ സുകരേന്ദ്രനും സി കെ ജാനുവും തമ്മിലുള്ള ഫോണ്‍ സംഭാഷണം പ്രസീത പുറത്തുവിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

This article is owned by the Kerala Times and copying without permission is prohibited.