Breaking News

ഡൽഹി കലാപകേസിൽ ജാമ്യം കിട്ടിയ വിദ്യാർത്ഥികളെ ഉടൻ വിട്ടയക്കണം; പൊലീസിന് തിരച്ചടിയായി കോടതി ഉത്തരവ്

ഡൽഹി കലാപക്കേസിൽ ജാമ്യം ലഭിച്ച വിദ്യാർത്ഥി നേതാക്കളെ ഉടൻ മോചിപ്പിക്കണമെന്ന് ഡൽഹി കോടതിയുടെ ഉത്തരവ്. വിദ്യാർത്ഥികളായ നടാഷ നർവാൾ, ദേവാംഗന കലിത, ആസിഫ് ഇഖ്ബാൽ തൻഹ എന്നിവരെ മോചിപ്പിക്കാനാണ് ഉത്തരവ്. ഈ മാസം 15 നാണ് വിദ്യാർത്ഥി നേതാക്കൾക്ക് കോടതി ജാമ്യം അനുവദിച്ചത്.

ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും സർക്കാർ മോചനം വൈകിപ്പിക്കുകയാണെന്ന് ആരോപിച്ച് ഇവർ വീണ്ടും ഡൽഹി കർകർധൂമ കോടതിയെ സമീപിക്കുകയായിരുന്നു. പ്രതികളുടെ വിലാസം, ആധാർ വെരിഫിക്കേഷൻ എന്നിവ വൈകുന്നതിനാലാണ് സമയം എടുക്കുന്നതെന്നാണ് പോലീസിന്റെ വാദം. നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിന് മൂന്ന് ദിവസം സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി പോലീസ് ഇന്ന് കോടതിയെ സമീപിച്ചെങ്കിലും അഡീഷണൽ സെഷൻസ് ജഡ്ജി രീവന്ദർ ബേദി ഇത് തള്ളി, ഇവരെ ഉടൻ വിട്ടയക്കണമെന്നാവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

This article is owned by the Kerala Times and copying without permission is prohibited.