Breaking News

ഫസ്റ്റ്ബെൽ ക്ലാസുകളിൽ ആരോഗ്യ-കായിക പഠനത്തോടൊപ്പം യോഗയും ഉൾപ്പെടുത്തും: മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ കുട്ടികൾക്ക് ആരോഗ്യ
കായിക വിദ്യാഭ്യാസ പഠനത്തിന്റെ ഭാഗമായി യോഗകൂടി ഉൾപ്പെടുത്തി ഫസ്റ്റ്ബെൽ ക്ലാസ്സുകൾ സംപ്രേക്ഷണം ചെയ്യുമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. അന്തർദേശീയ
യോഗാദിനത്തോടനുബന്ധിച്ച് എസ്.സി.ഇ.ആർ.ടിയുടെ ആഭിമുഖ്യത്തിൽ
സംഘടിപ്പിച്ച ദേശീയ വെബിനാർ ഉദ്ഘാടനം ചെയ്തു
സംസാരിക്കുകയായിരുന്നു

അദ്ദേഹം. കോവിഡ് കാലത്ത് യോഗ പരിശീലിക്കുന്നതിന്റെ പ്രാധാന്യം വർധിച്ചിട്ടുണ്ടെന്നും മന്ത്രി പറത്തു. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള
നാനൂറോളം പേർ പങ്കെടുത്ത വെബിനാറിൽ എസ്.സി.ഇ.ആർ.ടി ഡയറക്ടർ
ഡോ.ജെ.പ്രസാദ് അധ്യക്ഷനായി. ‘ആരോഗ്യ കായികക്ഷമതാ പരിപോഷണത്തിന് യോഗയുടെ പങ്ക്’ എന്ന
വിഷയത്തിൽ എൽ.എൻ.സി.പി പ്രിൻസിപ്പാളും, സായിയുടെ റീജിയണൽ
ഡയറക്ടറുമായ ഡോ.ജി.കിഷോർ, ‘യോഗയുടെ കാലികപ്രസക്തിയും
ശാസ്ത്രീയ അടിത്തറയും’ എന്ന വിഷയത്തിൽ തിരുവനന്തപുരം ഗവ.ആയുർവേദ കോളേജ് സ്വസ്തവൃത്ത വിഭാഗം പ്രൊഫസർ ഡോ.ജയൻ
ദാമോദരൻ, ‘യോഗയുടെ സമഗ്രവും ജനകീയവുമായ കാഴ്ചപ്പാട്’ എന്ന
വിഷയത്തിൽ സീനിയർ ഇന്ത്യൻ യോഗാടീം പരിശീലകൻ ഗോപൻ.ജെ.എസ് എന്നിവർ വിഷയാവതരണം നടത്തി. എസ്.സി.ഇ.ആർ.ടി കരിക്കുലം വിഭാഗം മേധാവി ചിത്രാ മാധവൻ സ്വാഗതവും പ്രോഗ്രാം കോഡിനേറ്റർ ഡോ.അജീഷ്.പി.റ്റി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

This article is owned by the Kerala Times and copying without permission is prohibited.