Breaking News

ഡൽഹിയിൽ ബൈക്ക് യാത്രക്കാർക്ക് നേരെ ആർക്കൂട്ട മർദനം; ദൃശ്യങ്ങൾ പുറത്ത്

ഡൽഹിയിൽ ബൈക്ക് യാത്രക്കാർക്ക് നേരെ ആൾക്കൂട്ട മർദനം. ഇക്കഴിഞ്ഞ ജൂൺ 18 ന് ഡൽഹി വിമാനത്തവളത്തിന് സമീപമുള്ള പാലം മേഖലയിൽ നടന്ന ക്രൂരമായ ആൾക്കൂട്ട മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നത്.

യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് ഒരു സ്‌കൂട്ടറിൽ തട്ടിയതിനെ തുടർന്നാണ് ക്രൂരമായ മർദനം അരങ്ങേറിയത്. ബൈക്കിൽ സഞ്ചരിച്ചിരുന്ന രണ്ട് യുവാക്കളെയും അക്രമികൾ തടഞ്ഞുവച്ച് മർദിക്കുകയായിരുന്നു. ഒരു യുവാവിനെ മുഖത്തും, ദണ്ഡ് ഉപയോഗിച്ച് തലയിലും പലതവണ മർിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. മർദനത്തിൽ ഇയാൾക്ക് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. മർദിച്ചവർക്കെതിരെ കൊലപാതകശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തണമെന്ന് മർദനമേറ്റ യുവാവിന്റെ കുടുംബം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *