Breaking News

ബി ഗ്രേഡ് നടിയെന്ന കങ്കണയുടെ അധിക്ഷേപം, മറുപടിയുമായി തപ്‌സി പന്നു

തന്നെ ബി ഗ്രേഡ് നടിയെന്ന് വിളിച്ച് അധിക്ഷേപിച്ച നടി കങ്കണ റണാവത്തിന് മറുപടി നല്‍കാനില്ലെന്ന് തപ്സി പന്നു. അവരുടെ ഇത്തരം പരാമര്‍ശങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നും തപ്സി വ്യക്തമാക്കി.തനിക്ക് മറ്റ് ജോലികളുണ്ട്, തന്നെ ലക്ഷ്യം വെച്ച് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ കൃത്യമായ കാരണങ്ങളുണ്ടെന്നും അവര്‍ പറഞ്ഞു.

‘എന്റെ സാന്നിധ്യം അത്രയധികം സ്വാധീനം ചെലുത്തുന്നതില്‍ ഞാന്‍ സന്തുഷ്ടയാണ്. എന്നാല്‍ എനിക്ക് ജീവിതത്തില്‍ വലുതും മികച്ചതുമായ മറ്റ് കാര്യങ്ങള്‍ ചെയ്യാനുണ്ട്,’ തപ്സി കൂട്ടിച്ചേര്‍ത്തു.

അതേസമയം തന്റെ ജീവിതത്തില്‍ കങ്കണയ്ക്ക് പ്രസക്തിയില്ലെന്നും തപ്സി പറഞ്ഞു. ഒരു സഹപ്രവര്‍ത്തകയെന്നല്ലാതെ മറ്റൊരു പ്രാധാന്യവും തന്റെ വ്യക്തിജീവിതത്തില്‍ കങ്കണയ്ക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *