Breaking News

നീണ്ട ഇടവേളയ്ക്ക് ശേഷം കൊച്ചി മെട്രോ സര്‍വീസ് പുന:രാരംഭിക്കുന്നു: അറിയേണ്ടതെല്ലാം

കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച സര്‍വീസ് പുന:രാരംഭിക്കാനൊരുങ്ങി കൊച്ചി മെട്രോ. നാളെ മുതല്‍ കൊച്ചി മെട്രോ സര്‍വീസ് പുന:രാരംഭിക്കും. രാവിലെ 8 മണി മുതല്‍ രാത്രി 8 മണിവരെയാകും സര്‍വീസ്.

53 ദിവസങ്ങള്‍ക്ക് ശേഷമാണ് കൊച്ചി മെട്രോ സര്‍വീസ് പുന:രാരംഭിക്കുന്നത്. സംസ്ഥാനത്ത് പൊതുഗതാഗതം പുന:രാരംഭിച്ചതിന് പിന്നാലെ മെട്രോ സര്‍വീസിനും അനുമതി നല്‍കണമെന്ന് ചൂണ്ടിക്കാട്ടി കെ.എം.ആര്‍.എല്‍ സര്‍ക്കാരിനോട് അനുമതി തേടിയിരുന്നു. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ സര്‍വീസ് തുടങ്ങിയിരുന്നെങ്കിലും മെട്രോ സര്‍വീസിന് ഡിസാസ്റ്റര്‍ മനേജ്‌മെന്റ് അനുമതി നല്‍കിയിരുന്നില്ല.

കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച് സര്‍വീസ് തുടങ്ങാന്‍ സജ്ജമാണെന്ന് കെ.എം.ആര്‍.എല്‍ അറിയിച്ചിരുന്നു. കഴിഞ്ഞ ആഴ്ച തന്നെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മെട്രോ സര്‍വീസിന് അനുമതി നല്‍കി കൊണ്ട് ഓര്‍ഡര്‍ പുറത്തിറക്കിയത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മെയ് 8നാണ് മെട്രോ സര്‍വീസ് നിര്‍ത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *