Breaking News

ഗാന്ധിയൻ പി.ഗോപിനാഥൻ നായരെ മന്ത്രി ജി.ആർ.അനിൽ സന്ദർശിച്ചു

നെയ്യാറ്റിൻകര: ശതാബ്ദി ആഘോഷിക്കുന്ന പ്രമുഖ ഗാന്ധിയൻ പി.ഗോപിനാഥൻ നായരെ മന്ത്രി ജി.ആർ.അനിൽ സന്ദർശിച്ചു. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം വെങ്ങാനൂർ ബ്രൈറ്റ്, മണ്ഡലം സെക്രട്ടറി എ.എസ്. ആനന്ദ്കുമാർ, ജില്ലാ കൗൺസിൽ അംഗം എൻ.അയ്യപ്പൻനായർ, എം.എച്ച്.സലിം, എസ്.രാഘവൻ നായർ, വി.ഐ.ഉണ്ണികൃഷ്ണൻ, ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.എസ്.സജീവ്കുമാർ എന്നിവരോടൊപ്പം വീട്ടിലെത്തിയ മന്ത്രി സുഖാന്വേഷണങ്ങൾക്കു ശേഷം ഗോപിനാഥൻ നായരെ പൊന്നാട അണിയിച്ച് ആദരിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *