Breaking News

അപര്‍ണ ദാസും രാഹുല്‍ കൃഷ്ണയും ഒന്നിച്ച ‘നീയാം നിഴലില്‍’ വൈറല്‍; യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍

പ്രണയവും സ്വപ്നവും ഒത്തു ചേരുന്ന ‘നീയാം നിഴലില്‍’ എന്ന ആല്‍ബം ശ്രദ്ധ നേടുന്നു. ഗൗതം നാഥിന്റെ സംവിധാനത്തില്‍, ജുബൈര്‍ മുഹമ്മദ് സംഗീതം നല്‍കി വര്‍ഷിത്ത് രാധാകൃഷ്ണന്റെ മനോഹരമായ ആലാപനത്തില്‍ പുറത്തിറങ്ങിയ ഗാനമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ജോയ് പോള്‍ ആണ്, കെ.ആര്‍ പാര്‍ത്ഥസാരഥിയാണ് നിര്‍മാണം.

ചലച്ചിത്ര താരങ്ങളായ അപര്‍ണ ദാസും രാഹുല്‍ കൃഷ്ണയുമാണ് ആല്‍ബത്തില്‍ അഭിനയിക്കുന്നത്. ട്രെന്‍ഡിംഗ് ലിസ്റ്റില്‍ 43-ാമതായി തുടരുകയാണ് ഗാനം. പ്രണയത്തിന്റെ തീവ്രതയോടൊപ്പം, സ്വപ്നങ്ങളും സ്വാര്‍ത്ഥതയും കൂടെ ചേരുമ്പോള്‍ പ്രണയത്തില്‍ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളും ആല്‍ബത്തില്‍ മനോഹരമായി കാണിച്ചു തരുന്നു.

സംഗീതത്തിനും വരികള്‍ക്കും ഒപ്പം ഗംഭീര വിഷ്വല്‍സും ഇരുവരുടെയും പ്രേമ രംഗങ്ങളിലെ അസാധ്യ പ്രകടനവും കാഴ്ചക്കാര്‍ക്ക് ഒരു സിനിമ പ്രതീതി ഉളവാക്കുന്നുണ്ട്. പ്രണയവും, ജീവിതവും, ആഗ്രഹങ്ങളും, സ്വാര്‍ത്ഥതയുമൊക്കെ നേര്‍ക്കുനേര്‍ വരുമ്പോള്‍, പലരും പ്രണയത്തെ തിരഞ്ഞെടുക്കുകയാണ് പതിവ്.

എന്നാല്‍ താര, തന്റെ ജീവിതത്തെ, അല്ലെങ്കില്‍ തന്റെ സ്വപ്നങ്ങള്‍ക്ക് സ്വന്തമാക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്. തന്റെ പങ്കാളിക്ക് അത് മനസിലാക്കാന്‍ കഴിയാതെ വരുമ്പോള്‍ അവര്‍ക്ക് പിരിയേണ്ടി വരികയും ചെയ്യുന്നു. കാരണം തന്റെ ആഗ്രഹങ്ങളെ, സ്വപ്നങ്ങളെ അറിയുന്ന ഒരാള്‍ ആയിരിക്കണം തന്റെ പങ്കാളി എന്നുള്ളത് കൊണ്ടാകാം.

Leave a Reply

Your email address will not be published. Required fields are marked *

This article is owned by the Kerala Times and copying without permission is prohibited.