Breaking News

അനൂപ് മേനോന് മുന്നില്‍ ടിക്ടോക് ഡാന്‍സുമായി ശ്രുതി രജനികാന്ത്, അന്യവത്കരണമെന്ന് സുരഭി; ‘പത്മ’ ടീസര്‍

സുരഭി ലക്ഷ്മിയും അനൂപ് മേനോനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘പത്മ’ ചിത്രത്തിന്റെ രസകരമായ ടീസര്‍ പുറത്ത്. ഒരു രസകരമായ ടിക്ടോക് ഡാന്‍സും അതിനെ കുറിച്ചുള്ള സംഭാഷണവുമാണ് സെക്കന്‍ഡുകള്‍ നീളുന്ന ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അനൂപ് മേനോന്‍, സുരഭി ലക്ഷ്മി, ശ്രുതി രജനികാന്ത് എന്നിവരാണ് സ്‌ക്രീനില്‍.

അനൂപ് മേനോന്‍ നിര്‍മ്മാണവും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ സുരഭി ലക്ഷ്മിയുടെ ഭര്‍ത്താവായാണ് താരം എത്തുന്നത്. ശങ്കര്‍ രാമകൃഷ്ണന്‍, മെറീന മൈക്കിള്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ഇരുപതോളം പുതുമുഖ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

ചിത്രത്തിന് കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നതും അനൂപ് മേനോന്‍ തന്നെയാണ്. മഹാദേവന്‍ തമ്പി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സംഗീതം-നിനോയ് വര്‍ഗീസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍-ബാദുഷ, കല-ദുന്‍ദു രഞ്ജീവ്, എഡിറ്റര്‍-സിയാന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-അനില്‍ ജി, ഡിസൈന്‍-ആന്റണി സ്റ്റീഫന്‍, വാര്‍ത്ത പ്രചരണം- പി. ശിവപ്രസാദ്.

ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ലുക്ക് പോസ്റ്ററുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചിത്രത്തിന്റെ മൂന്നാമത്തെ ഷെഡ്യൂള്‍ ലോക്ഡൗണ്‍ കാരണം നിര്‍ത്തി വച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *