Breaking News

‘ശ്രീരക്ഷ’ പുതിയഇനം കപ്പ ഇനി കർഷകരിലേക്ക്

വെള്ളനാട്: ഐ.സി.എ.ആർ – സി.ടി.സി.ആർ.ഐ (ICAR- CTCRI), മിത്രനികേതൻ കൃഷിവിജ്ഞാന കേന്ദ്രം, എം.എസ്.സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ (MSSRF) എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ
മൊസേക്ക് വൈറസിനെ പ്രതിരോധിക്കുന്ന പുതിയ ഇനം മരിച്ചീനി (ശ്രീരക്ഷ) കർഷകരിലേയ്ക്ക് എത്തിക്കുന്നു.

ഉത്പാദനക്ഷമത കൂടിയ ഈ പുതിയ ഇനം മരച്ചീനി ഒരു ഹെക്ടറിൽ നിന്നും 45 ടൺ വിളവ്തരും. സൂക്ഷിപ്പ് കാലാവധി കൂടിയ മരച്ചീനി 8-9 മാസം കൊണ്ട് വിളവെടുക്കാവുന്നതുമാണ്.
മികച്ച നടീൽ വസ്തുക്കൾ ഉത്പ്പാദിപ്പിക്കുന്നതിനും കൂടുതൽ കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നതിനും വേണ്ടി വിത്ത് ഗ്രാമങ്ങൾ രൂപീകരിക്കുന്നതിൻ്റെ ഭാഗമായി
വിതുര ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ.വി.എസ്. ബാബുരാജ് മരച്ചീനിയുടെ വിത്ത് പഞ്ചായത്തിലെ കർഷകർക്ക് വിതരണം ചെയ്തു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ പരിപാടിയിൽ ICAR- CTCRI സീനിയർ സയന്റിസ്റ്റ് ഡോ.ജഗൻനാഥൻ, മിത്രനികേതൻ കെ.വി.കെ മേധാവി ഡോ.ബിനു ജോൺസാം, കെ.വി.കെ ആഗ്രോണമി വിഭാഗം സ്പെഷ്യലിസ്റ്റ് ജ്യോതി റെയിച്ചൽ വർഗീസ്, എം.എസ്.എസ്.ആർ.എഫ് ഡെവലപ്മെന്റ് അസിസ്റ്റന്റ് ശ്യാമ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

This article is owned by the Kerala Times and copying without permission is prohibited.