Breaking News

കാക്കനാട് ലഹരിമരുന്ന് കേസ്; അട്ടിമറിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

കൊച്ചി കാക്കനാട് 11 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. കൊച്ചിയിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍ ശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തു. നടപടിയുടെ ഭാഗമായി മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥരെ...

കോവിഡ് പ്രതിരോധം പൂർണമായും താളം തെറ്റി, അലംഭാവത്തിന് മുഖ്യമന്ത്രി മാപ്പ് പറയണം: രമേശ് ചെന്നിത്തല

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ കാട്ടുന്നത് കടുത്ത അലംഭാവമാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിരോധ പ്രവർത്തനങ്ങൾ പൂർണമായും താളം തെറ്റിയിരിക്കുന്നു. സർക്കാർ സംവിധാനങ്ങൾ കാഴ്ചക്കാരായി നിൽക്കുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത് എന്നും...

പത്രസമ്മേളനം വിളിച്ച് വിശദീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാവണം: വി. ടി ബൽറാം

കോവിഡ് നിയന്ത്രണ പരാജയങ്ങളെ കുറിച്ചും മുട്ടിൽ മരംമുറി അന്വേഷണ അട്ടിമറിയെ കുറിച്ചും പത്രസമ്മേളനം വിളിച്ച് വിശദീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാവണം എന്ന് മുൻ എം.എൽ.എ വി.ടി ബൽറാം. അങ്ങനെ ഒരവസരം ലഭിക്കുകയാണെങ്കിൽ കൃത്യമായ...

സംസ്ഥാനത്തെ 35 ശതമാനം കോവിഡ് കേസുകളും വീടുകളിലെ സമ്പര്‍ക്കത്തിലൂടെ; ഹോം ക്വാറൻ്റൈനിൽ പാളിച്ചയെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്തെ 35 ശതമാനം കോവിഡ് കേസുകളും വീടുകളിലെ സമ്പര്‍ക്കത്തിലൂടെയുണ്ടായതാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വീടുകളിലൂടെ കൊവിഡ് അതിവേഗം വ്യാപിക്കുകയാണ്. ഹോം ക്വാറൻ്റെൻ നടപ്പാക്കുന്നതിൽ വരുന്ന വീഴ്ചയാണ് ഇതിന് കാരണമെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു. വീട്ടില്‍ ഒരാള്‍ക്ക്...

‘മതസ്പർധ വളർത്താൻ ശ്രമിച്ചു’; ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടിക്കെതിരെ ഡിജിപിക്ക് പരാതി

വര്‍ഗീയ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടിക്കെതിരെ ഡിജിപിക്ക് പരാതി. മതസപര്‍ധ വളര്‍ത്തുന്ന തരത്തിലും മതസമൂഹങ്ങള്‍ക്ക് ഇടയില്‍ ശത്രുത സൃഷ്ടിക്കണമെന്ന ഉദ്ദേശത്തോടെയും വര്‍ഗീയ പ്രസ്താവന നടത്തിയെന്നാരോപിച്ചാണ് പരാതി. ജമാഅത്തെ ഇസ്‌ലാമി...

നാരായൺ റാണയുടെ അറസ്റ്റിന് പകരം വീട്ടാൻ ബി.ജെ.പി; യോഗിക്ക് എതിരായ പരാമർശത്തിന് ഉദ്ധവിന് എതിരെ കേസെടുക്കാന്‍ ആവശ്യപ്പെട്ട് ബിജെപി

കേന്ദ്ര മന്ത്രി നാരായൺ റാണയെ അറസ്റ്റ് ചെയ്തതിന് ഉദ്ധവ് താക്കറെ സർക്കാരിനോട് പകരം വീട്ടാനൊരുങ്ങി ബിജെപി. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നടത്തിയ പരമാർശത്തിന് ഉദ്ധവിനെതിരേ കേസെടുക്കണ എന്നാവശ്യപ്പെട്ട് ബിജെപി പൊലീസിൽ പരാതി നൽകി....

രാജ്യത്തെ ഡ്രോണ്‍ ചട്ടം; എയര്‍ ടാക്‌സി സര്‍വീസ് യാഥാര്‍ഥ്യമാക്കും: കേന്ദ്ര വ്യോമയാന മന്ത്രി

ഡ്രോണ്‍ ഉപയോഗത്തിന്‌ കര്‍ശന വ്യവസ്ഥകളുമായി കേന്ദ്രം പുതിയ ചട്ടങ്ങള്‍ പുറത്തിറക്കിയതിന് പിന്നാലെ രാജ്യത്ത് എയര്‍ ടാക്‌സി സര്‍വീസ് യാഥാര്‍ഥ്യമാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. നിരത്തുകളില്‍ ഓടുന്ന ഊബര്‍ ടാക്‌സികള്‍ക്ക് സമാനമായി വായുവിലൂടെ...

പാകിസ്ഥാന്‍ ഞങ്ങളുടെ രണ്ടാമത്തെ വീടാണ് മതവും ഒന്നാണ് , പക്ഷേ ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നു: താലിബാന്‍

കാബൂള്‍ : പാകിസ്ഥാനുമായുള്ള തങ്ങളുടെ ആഴത്തിലുള്ള ബന്ധത്തെ കുറിച്ച് താലിബാന്‍ നേതാക്കള്‍ പറഞ്ഞത് ഇങ്ങനെ, ‘ പാകിസ്ഥാന്‍ ഞങ്ങളുടെ രണ്ടാമത്തെ വീടാണ്. മതവും ഒന്ന്. അതിനാല്‍ പാകിസ്ഥാനുമായി നല്ല ബന്ധത്തിനായി ഞങ്ങള്‍ കാത്തിരിക്കുകയാണ്. താലിബാന്‍...

നിയമപരമായി വിവാഹം ചെയ്താൽ ബലാത്സംഗം തെറ്റല്ല; ഭാര്യയെ ബലാത്സംഗം ചെയ്ത കേസിൽ ഭർത്താവിനെ വെറുതെ വിട്ട് ചത്തീസ്ഗഡ് ഹൈക്കോടതി

റായ്പുർ: നിയമപരമായി വിവാഹം ചെയ്ത സ്ത്രീയെ പുരുഷൻ ബലപ്രയോഗത്തിലൂടെ ലൈംഗികബന്ധത്തിലേർപ്പെടുന്നത് ബലാത്സംഗമല്ലെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. ഭാര്യയുടെ ആഗ്രഹത്തിന് എതിരായോ ബലപ്രയോഗത്തിലൂടെയോ ലൈംഗികബന്ധത്തിലേർപ്പെട്ടാലും അത് ബലാത്സംഗമല്ലെന്നാണ് കോടതി നിരീക്ഷിച്ചത്. ഭാര്യയെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ ഭർത്താവിനെ...

നടിയും എംപിയുമായ നുസ്രത്ത് ജഹാന്‍ അമ്മയായി; ആണ്‍ കുഞ്ഞിന് ജന്മം നല്‍കി

കൊല്‍ക്കത്ത: ബംഗാളി നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയുമായ നുസ്രത്ത് ജഹാന്‍ അമ്മയായി. ആണ്‍കുഞ്ഞിനാണ് നുസ്രത്ത് ജന്മം നല്‍കിയത്. ഇരുവരും സുഖമായി ഇരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് പ്രസവവേദനയെ തുടര്‍ന്ന് താരത്തെ ആശുപത്രിയില്‍...