Breaking News

കാറില്‍ 18.7 കിലോ കഞ്ചാവുമായി സ്ത്രീ ഉള്‍പ്പടെ രണ്ടുപേര്‍ പിടിയില്‍; കഞ്ചാവ് കടത്തല്‍ ആരംഭിച്ചത് ലോക്ഡൗണ്‍ കാലത്ത്

കോഴിക്കോട്: കാറില്‍ 18.7 കിലോ കഞ്ചാവ് കടത്തുന്നതിനിടെ കുന്നമംഗലത്ത് സ്ത്രീ ഉള്‍പ്പടെ രണ്ടുപേര്‍ പിടിയില്‍. തൃശൂര്‍ മുല്ലശേരി സ്വദേശിനി ലീന (43), പട്ടാമ്പി സ്വദേശി സനല്‍ (36) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്ന ഇവര്‍ വയനാട്ടിലേക്കു പോകുംവഴി പോലീസ് രാവിലെ കുന്നമംഗലം വയനാട് റോഡില്‍ കാര്‍ തടഞ്ഞു പിടികൂടുകയായിരുന്നു. കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാറിന്റെ നമ്പര്‍ വ്യാജമെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

തൃശൂരില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തിയിരുന്ന ലീനയും ബേക്കറി ജീവനക്കാരനായ സനലും ലോക്ഡൗണ്‍ കാലത്താണ് കോഴിക്കോട് ചേവരമ്പലത്ത് വീടെടുത്ത് കഞ്ചാവ് കടത്താന്‍ തുടങ്ങിയത്. ഈ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവ് ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചതായും പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *