ആലപ്പുഴ ബൈപ്പാസില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ബാപ്പു വൈദ്യര്‍ ജംഗ്ഷന്‍ ഭാഗത്ത് പുലര്‍ച്ചെ രണ്ട് മണിയോടെ ആയിരുന്നു അപകടം. എറണാകുളം സ്വദേശികളായ ബാബു (40), സുനില്‍ കുമാര്‍(40) എന്നിവരാണ് മരിച്ചത്.
പരുക്കേറ്റ രണ്ടു പേര്‍ അതീവ ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മില്‍ട്ടണ്‍, ജോസഫ് എന്നിവരാണ് ആശുപത്രിയിലുള്ളത്. എതിര്‍ദിശയില്‍ വന്ന കാറുകള്‍ ബാപ്പു വൈദ്യര്‍ ജംഗ്ഷന്‍ ഭാഗത്ത് കൂട്ടിയിടിക്കുകയായിരുന്നു. പൊലീസും അഗ്‌നിശമന സേനയും കാര്‍ വെട്ടിപ്പൊളിച്ചാണ് നാലു പേരെയും പുറത്തെടുത്തത്.