Breaking News

താലിബാൻ നേതൃത്വവുമായി ചർച്ച നടത്തി ഇന്ത്യ

താലിബാൻ നേതൃത്വവുമായി ചർച്ച നടത്തി ഇന്ത്യ. ദോഹയിൽ വച്ചായിരുന്നു ചർച്ച. ദോഹയിലെ ഇന്ത്യൻ അംബാസിഡറാണ് ചർച്ച നടത്തിയത്. അഫ്ഗാനിസ്ഥാനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരുടെ മടങ്ങി വരവ് സംബന്ധിച്ച് ചർച്ചകൾ നടന്നതായി റിപ്പോർട്ട്. ഇന്ത്യയ്‌ക്കെതിരായ ഭീകര പ്രവർത്തനങ്ങൾക്ക് അഫ്ഗാൻ മണ്ണ് ഉപയോഗിക്കരുതെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. താലിബാന്റെ അപേക്ഷ പ്രകാരമാണ് ചർച്ച നടത്തിയതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അതേസമയം, ന്ത്യയുമായുള്ള സാംസ്ക്കാരിക, സാമ്പത്തിക, രാഷ്ട്രിയ ബന്ധങ്ങൾ പ്രധാനമണെന്നും ഇന്ത്യയുമായു നല്ല ബന്ധം ഉണ്ടാക്കാൻ ശ്രമങ്ങൾ നടക്കുന്നതായും താലിബാൻ അറിയിച്ചു. ദോഹയിലുള്ള താലിബാന്റെ ഉപമേധാവി ഷേർ മുഹമ്മദ് അബ്ബാസ് നെക്സായ് ആണ് ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയത്.

കാബൂളിലെ അമേരിക്കൻ ഡ്രോൺ ആക്രമണത്തിൽ 9 പേർ മരിച്ചു. മരിച്ചവരിൽ സാധാരണക്കാരാണ് കൂടുതലുമെന്ന് ഔദ്യോ​ഗിക സ്ഥിരീകരണം പുറത്ത് വന്നു. രണ്ട് ഭീകരരും കൊല്ലപ്പെട്ടിട്ടുണ്ട്. മരിച്ചവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നുണ്ട്. ഇവർ മൂന്ന് പേരും ഒരു കുടുംബത്തിലേതാണെന്നാണ് റിപ്പോർട്ട്.

ആക്രമണം നടത്താനായി വിമാനത്താവളത്തിലേക്ക് വരികയായിരുന്ന ചാവേറുകളുടെ വാഹനത്തിന് നേരെയാണ് യു.എസ്. ഡ്രോൺ ആക്രമണം നടത്തിയത്. കാബൂൾ വിമാനത്താവളത്തിൽ നടത്തിയത് സ്വയം പ്രതിരോധ നീക്കമാണെന്നാണ് അമേരിക്കയുടെ വിശദീകരണം. അഫ്ഗാനിസ്താനിൽ രണ്ട് ദിവസത്തിനിടെ അമേരിക്ക നടത്തുന്ന രണ്ടാമത്തെ വ്യോമാക്രമണമാണ് ഇത്.

Leave a Reply

Your email address will not be published. Required fields are marked *