Breaking News

എടീ,എടാ വിളി വേണ്ട : പൊതുജനങ്ങളോട് പൊലീസ് മാന്യമായി സംസാരിക്കണമെന്ന് ഹൈക്കോടതി

കൊച്ചി : പൊതുജനങ്ങളെ എടാ, എടീ എന്നിങ്ങനെ അഭിസംബോധന ചെയ്യുന്നത് പൊലീസ് അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി. പൊതുജനങ്ങളുമായി ഇടപഴകുമ്പോള്‍ മാന്യമായ ഭാഷ ഉപയോഗിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

തൃശൂര്‍ ചേര്‍പ്പ് പൊലീസ് സ്റ്റേഷനിലെ പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം. പൊലീസ് ജനങ്ങളോട് ഇടപെടുമ്പോള്‍ മാന്യമായ ഭാഷയാണ് ഉപയോഗിക്കേണ്ടത്. ഇക്കാര്യം വ്യക്തമാക്കി എല്ലാ സ്‌റ്റേഷനിലേക്കും സര്‍ക്കുലര്‍ ഇറക്കണമെന്ന് ഡിജിപിക്ക് കോടതി നിര്‍ദേശം നല്‍കി.

സംസ്ഥാനത്ത് പലയിടത്തും പൊലീസ് അതിക്രമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം. കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാന്‍ നിയോഗിക്കപ്പെട്ട പൊലീസ് ജനങ്ങളോട് അതിരുവിട്ട് പെരുമാറുന്നതായി നിരവധി പരാതി ഉയര്‍ന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *