Breaking News

അണ്ടർ 19 ക്രിക്കറ്റ്: കേരളത്തിന് കരുത്തേകാൻ ‘ട്രാവൻകൂർ ഗേൾസ്’

പെൺകുട്ടികളുടെ അണ്ടർ 19 കേരള ക്രിക്കറ്റ് ടീമിന് കരുത്തേകാൻ തിരുവന്തപുരത്തു നിന്ന് നാല് മിടുക്കികൾ. ദിയ ഗിരീഷ്, കെസിയ മിറിയം സബിൻ, സൗപർണിക ബി, സരസ്വതി ഉണ്ണി അമിത് എന്നിവരാണ് ഈ മാസം അവസാനത്തിൽ വിശാഖപട്ടണത്ത് നടക്കുന്ന അന്തർ സംസ്ഥാന ടൂർണമെന്റിൽ കേരളത്തിന്റെ കുപ്പായം അണിയുക.

കേരളത്തിലെ ആദ്യത്തെ പെൺകുട്ടികളുടെ ക്ലബ്ബായ ‘ട്രാവൻകൂർ ഗേൾസി’ലെ അംഗങ്ങളായിരുന്ന ഈ നാലുപേരിൽ ദിയയും കെസിയയും ബാംഗ്ലൂരിൽ പദുകോൺ-ദ്രാവിഡ് സ്പോർട്സ് സെന്ററിലും, സരസ്വതിയും, സൗപർണികയും തിരുവനന്തപുരത്തുമാണ് ഇപ്പോൾ പ്രാക്റ്റീസ് ചെയ്യുന്നത്. ദിയ കഴിഞ്ഞ വർഷത്തെ അണ്ടർ 19 ടീമിൽ അംഗമായിരുന്നു.

പത്തു ദിവസം നീണ്ടുനിന്ന ക്യാമ്പിൽ നിന്നാണ് ഇവർ തെരഞ്ഞെടുക്കപ്പെട്ടത്. ഈ മാസം 7-നു വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയത്തിൽ നടക്കുന്ന ക്യാമ്പിന് ശേഷം കേരളം ടീം വിശാഖപട്ടണത്തേക്ക് തിരിക്കും. കേരള ക്രിക്കറ്റ് അസോസിയേഷന്റെ മുഖ്യ പരിശീലകനായ   രാജഗോപാൽ, ജസ്റ്റിൻ ഫെർണാണ്ടസ്, അനു അശോക്, ദീപ്തി എന്നിവരാണ് ടീമിനെ പരിശീലിപ്പിക്കുന്നത്.

Leave a Reply

Your email address will not be published.