Breaking News

ശിവസേന സംസ്ഥാന നേതൃയോഗം നാളെ തിരുവനന്തപുരത്ത്

തിരുവനന്തപുരം: ശിവസേന സംസ്ഥാന നേതൃയോഗം സെപ്റ്റംബര്‍ 21 ചൊവ്വാഴ്ച 11 മണിക്ക് തിരുവനന്തപുരത്ത് ചേരും. ശിവസേന സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നടക്കുന്ന യോഗം കേരള രാജ്യപ്രമുഖ് എം.എസ് ഭുവനചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പാലാ ബിഷപ്പിന്‍റെ നര്‍ക്കോട്ടിക് ജിഹാദ് സംബന്ധിച്ച പ്രസ്താവന യോഗം ചര്‍ച്ച ചെയ്യും. യോഗത്തില്‍ സംസ്ഥാന ജില്ലാ നേതാക്കള്‍ സംബന്ധിക്കും. കേന്ദ്ര സര്‍ക്കാര്‍ പെട്രോളിനും, ഡീസലിനും, പാചകവാതകത്തിനും ഏര്‍പ്പെടുത്തിയിട്ടുള്ള അധിക സെസ്സ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനതലത്തില്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കുന്നത് സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

This article is owned by the Kerala Times and copying without permission is prohibited.