Breaking News

ത്രിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മോദി യു.എസിൽ എത്തി

മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസിൽ എത്തി. യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണപ്രകാരം ക്വാഡ് നേതാക്കളുടെ ആദ്യത്തെ നേരിട്ടുള്ള ഉച്ചകോടിയിൽ പങ്കെടുക്കാനാണ് സന്ദർശനം. പ്രധാനമന്ത്രി യു.എൻ പൊതുസഭയിലും സംസാരിക്കും.

യുഎസ് സന്ദർശനത്തിനായി ബുധനാഴ്ച അമേരിക്കയിലേക്ക് പോയ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച പുലർച്ചെ 3.30ന്(IST) വാഷിംഗ്ടൺ ഡിസിയിലെ ആൻഡ്രൂസ് എയർബേസിൽ ഇറങ്ങി. ഊഷ്മളമായ സ്വീകരണമാണ് മോദിക്ക് ലഭിച്ചത്. അമേരിക്കയിലെ ഇന്ത്യാക്കാര്‍ ഇന്ത്യന്‍ പതാക വീശിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. സ്വീകരണത്തിന് ഇന്ത്യൻ പ്രവാസികൾക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു.

2014 -ൽ പ്രധനമന്ത്രി ആയ ശേഷമുള്ള മോദിയുടെ 7 -ാമത് യുഎസ് സന്ദർശനമാണിത്, ഈ സന്ദർശനം യുഎസുമായുള്ള ഇന്ത്യയുടെ നയതന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ജപ്പാനും ഓസ്ട്രേലിയയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും ഉള്ള അവസരമാണ് എന്ന് മോദി പറഞ്ഞു. പ്രസിഡന്റ് ബൈഡനുമായുള്ള കൂടിക്കാഴ്ചയിൽ, ഇന്ത്യ-യുഎസ് സമഗ്ര ആഗോള നയതന്ത്ര പങ്കാളിത്തം അവലോകനം ചെയ്യുമെന്നും പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങളിൽ അഭിപ്രായങ്ങൾ കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രസിഡന്റ ബൈഡൻ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിഡ് സുഗ എന്നിവരുമായി മാർച്ചിൽ നടത്തിയ വെർച്വൽ ഉച്ചകോടിയുടെ ഫലങ്ങൾ വിലയിരുത്താനുള്ള അവസരം ആദ്യത്തെ നേരിട്ടുള്ള ക്വാഡ് ഉച്ചകോടിയിൽ ലഭിക്കുമെന്ന് മോദി പറഞ്ഞു. ഇന്തോ-പസഫിക് മേഖലയെക്കുറിച്ച്‌ നാല് രാജ്യങ്ങളും പങ്കിടുന്ന പൊതുവായ കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കിയുള്ള ഭാവി ഇടപെടലുകളെക്കുറിച്ച് തീരുമാനിക്കാനാവുമെന്നും മോഡി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

This article is owned by the Kerala Times and copying without permission is prohibited.