Breaking News

കൊച്ചി കോർപ്പറേഷനിൽ യുഡിഎഫിന് പിന്തുണയുമായി എൽഡിഎഫ് കൗൺസിലർ

കൊച്ചി കോർപ്പറേഷനിൽ യുഡിഎഫിന് പിന്തുണയുമായി എൽഡിഎഫ് കൗൺസിലർ എം.എച്ച്.എം. അഷ്റഫ്. കോർപ്പറേഷൻ രണ്ട് കൗൺസില൪മാരെ കൂട്ടുപിടിച്ച് അഴിമതിയുടെ കൂത്തരങ്ങായി മാറിയെന്ന് ഇടതുമുന്നണി കൗൺസിലർ എം.എച്ച്.എം. അഷ്റഫ് ആരോപിച്ചു.

അഷ്റഫ് പത്ത് മാസം മുൻപ് സിപിഐഎം വിട്ടിരുന്നു. ജിയോ കേബിൾ, ബ്രഹ്മപുരം മാലിന്യ പ്ലാന്റ് എന്നിവയിൽ വലിയ അഴിമതി നടക്കുന്നുണ്ടെന്ന് അഷ്റഫ് ആരോപിച്ചു. ഈ സാഹചര്യത്തിലാണ് യുഡിഎഫിനെ പിന്തുണക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ അഷ്റഫിന്റെ ചുവടുമാറ്റം കൊച്ചി കോർപ്പറേഷനിൽ ഭരണമാറ്റത്തിന് കാരണമായേക്കില്ല. നിലവിൽ കൊച്ചി കോർപ്പറേഷനിൽ 32 അംഗങ്ങളാണ് യുഡിഎഫിനുള്ളത്. എൽഡിഎഫിന് 36 അംഗങ്ങളുടെ പിന്തുണയുണ്ട്.

അതേസമയം, ജില്ലാ കളക്ട൪ക്ക് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയെന്ന് പ്രതിപക്ഷ൦ അറിയിച്ചു. ടൗൺ പ്ലാനിംഗ് സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ എൽഡിഎഫിന് ഭൂരിപക്ഷം നഷ്ടമായെന്ന് പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *