Breaking News

സംസ്ഥാനത്തെ സ്‌കൂള്‍ തുറക്കല്‍: മാര്‍ഗരേഖ പുറത്തിറക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി സര്‍ക്കാര്‍ മാര്‍ഗരേഖ പുറത്തിറക്കി. ‘തിരികെ സ്‌കൂളിലേക്ക്’ എന്ന പേരില്‍ എട്ട് ഭാഗങ്ങളുള്ളതാണ് മാര്‍ഗരേഖ. ആരോഗ്യവകുപ്പും വിദ്യാഭ്യാസ വകുപ്പും കൂടിയാലോചിച്ചാണ് മാര്‍ഗരേഖ തയാറാക്കിയത്. മാര്‍ഗരേഖയിലെ പ്രധാന നിര്‍ദേശങ്ങള്‍ ചുവടെ:...

‘എന്റെ ശരീരം എന്റെ തീരുമാനം’: ഗര്‍ഭഛിദ്രത്തിന് അനുമതി വേണമെന്നാവശ്യപ്പെട്ട് വനിതകളുടെ വ്യാപക പ്രതിഷേധം

വാഷിങ്ടണ്‍: ഗര്‍ഭഛിദ്രത്തിന് അനുമതി വേണമെന്നാവശ്യപ്പെട്ട് യുഎസിൽ വനിതകളുടെ വ്യാപക പ്രതിഷേധം. രാജ്യത്തെ വിവിധ നഗരങ്ങളില്‍ നടന്ന പ്രകടനത്തില്‍ ‘എന്റെ ശരീരം, എന്റെ തീരുമാനം’ എന്ന മുദ്രാവാക്യം മുഴക്കി പതിനായിരക്കണക്കിന് വനിതകളാണ് പങ്കെടുത്തത്. ഗര്‍ഭഛിദ്രം നടത്തുന്നതിനെതിരെ...

സമാധാനത്തിനുള്ള നൊബേല്‍ രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്ക്; ആവിഷ്‌കാര സ്വാതന്ത്ര്യസംരക്ഷണത്തിന് അംഗീകാരം

2021ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ പങ്കിട്ടു. ഫിലിപ്പീന്‍സ് വംശജയായ മരിയ റെസയും (58) റഷ്യയുടെ ദിമിത്രി മുറടോവുമാണ് (59) നൊബേല്‍ പുരസ്‌കാരം സ്വന്തമാക്കിയത്. ആവിഷ്‌കാര സ്വാതന്ത്ര്യ സംരക്ഷണത്തിന് നടത്തിയ പ്രവര്‍ത്തനങ്ങളാണ്...

സിനിമാ മേഖലയിലെ പ്രശ്‌നപരിഹാരം: സംഘടനകളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

ചലച്ചിത്ര മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സിനിമാ സംഘടനകളുടെ യോഗം വിളിച്ചു. തിങ്കളാഴ്ച വൈകിട്ട് നാല് മണിക്ക് തിരുവനന്തപുരത്താണ് യോഗം. ഒക്ടോബര്‍ 25ന് സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു....

സംസ്ഥാനത്ത് ഇന്ന് 10,944 പേർക്ക് കൊവിഡ്; 120 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 10,944 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1495, തിരുവനന്തപുരം 1482, തൃശൂര്‍ 1311, കോഴിക്കോട് 913, കോട്ടയം 906, മലപ്പുറം 764, കണ്ണൂര്‍ 688, കൊല്ലം 672, ആലപ്പുഴ 627,...

എയര്‍ ഇന്ത്യയെ ടാറ്റ ഏറ്റെടുത്തു; സ്വന്തമാക്കിയത് 18000 കോടി രൂപയ്ക്ക്

പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ പതിറ്റാണ്ടുകള്‍ക്കു ശേഷം ടാറ്റയുടെ കൈകളില്‍ തിരിച്ചെത്തി. 18000 കോടി രൂപയ്ക്കാണ് എയര്‍ ഇന്ത്യയെ ടാറ്റ ഏറ്റെടുക്കുന്നത്. ജെആര്‍ഡി ടാറ്റ, ടാറ്റ എയര്‍ സര്‍വീസസ് എന്ന പേരില്‍ തുടക്കം കുറിച്ച...

ഖാദി വിൽപനയും ചരിത്ര രചനയും ഒന്നിച്ച് നടക്കില്ല; ചെറിയാൻ ഫിലിപ് പാർട്ടിയുമായി ഉടക്കുന്നു, സ്ഥാനം ഏറ്റെടുക്കില്ല

ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കില്ലെന്ന് ചെറിയാൻ ഫിലിപ്. അടിയൊഴുക്കുകള്‍ എന്ന ആധുനിക രാഷ്ട്രീയ ചരിത്രരചനയില്‍ വ്യാപൃതനായതിനാല്‍ സ്ഥാനം ഏറ്റെടുക്കുന്നില്ലെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. ഇന്നലെയാണ് ചെറിയാൻ ഫിലിപ്പിന് പുതിയ പദവി തീരുമാനിച്ചത്....

കെ.പി.സി.സി അനുമതി ഇല്ലാതെ സംഘടനകൾ രൂപീകരിക്കരുത്; കർശന നിർദ്ദേശവുമായി കെ.സുധാകരൻ

സെമി കേഡർ രീതിയിലേക്ക് പാർട്ടിയെ മാറ്റുന്നതിന് മുന്നോടിയായി കർശന നിർദ്ദേശവുമായി കെ.പി.സി.സി പ്രസി‍ഡന്റ് കെ. സുധാകരൻ. കോൺഗ്രസ് പാർട്ടിയെ ദുർബലപ്പെടുത്തുന്ന രീതിയിൽ ചില നേതാക്കളും പ്രവർത്തകരും പല പേരുകളിൽ സംഘടനകൾ ഉണ്ടാക്കി പ്രവർത്തിക്കരുതെന്ന് സുധാകരൻ...

500, 2000 രൂപ നോട്ടുകളിൽ നിന്നും ​ഗാന്ധിജിയുടെ ചിത്രം മാറ്റണം; കോൺ​ഗ്രസ് എം.എൽഎ മോദിക്ക് കത്തയച്ചു

രാജ്യത്തെ 500, 2000 രൂപ നോട്ടുകളിൽ നിന്ന് രാഷ്ട്രപിതാവ് മഹാത്മാ ​ഗാന്ധിയുടെ ചിത്രം മാറ്റണമെന്ന് ആവശ്യപ്പെട്ട് കോൺ​ഗ്രസ് എം.എൽ.എ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. രാജസ്ഥാനിലെ കോൺ​ഗ്രസ് എം.എൽ.എ ഭരത് സിം​ഗ് കുന്ദർപുർ ആണ് പ്രധാനമന്ത്രിക്ക്...

ലഖിംപൂർ ഖേരി കർഷക കൊലപാതകം; ആശിഷ് മിശ്രയെ ഇന്ന് ചോദ്യം ചെയ്യും

ലംഖിപൂർ ഖേരിയിലെ കർഷക കൊലപാതകവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇതുവരെയുള്ള നടപടികൾ അറിയിക്കാൻ യു.പി സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇന്നലെ...
This article is owned by the Kerala Times and copying without permission is prohibited.