Breaking News

യുപി, ഉത്തരാഖണ്ഡ്, മണിപ്പൂർ എന്നിവിടങ്ങളിൽ ബിജെപി വിജയിക്കുമെന്ന് അഭിപ്രായ സർവേ; പഞ്ചാബിൽ തൂക്കുസഭ

അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശ്, മണിപ്പൂർ, ഗോവ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ബിജെപി അധികാരം നിലനിർത്താൻ സാധ്യതയുണ്ടെന്ന് എബിപി സി-വോട്ടറുടെ ഏറ്റവും പുതിയ സർവേ പ്രവചിക്കുന്നു. പഞ്ചാബില്‍ തൂക്കുസഭക്കാണ് സാധ്യതയെന്നും ഇവിടെ...

കോവിഡ് മരണത്തിനുള്ള അപ്പീലിനും സര്‍ട്ടിഫിക്കറ്റിനുമായുള്ള അപേക്ഷ നാളെ മുതല്‍ നല്‍കാം

സംസ്ഥാനത്ത് കോവിഡ് 19 മരണത്തിനുള്ള അപ്പീലിനും സര്‍ട്ടിഫിക്കറ്റിനുമായുള്ള അപേക്ഷ ഒക്‌ടോബര്‍ 10 മുതല്‍ നല്‍കാനാകും. കേരള സര്‍ക്കാര്‍ കോവിഡ് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ടെങ്കിലും സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേയും ഐ.സി.എം.ആറിന്റേയും...

സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ ജയിൽ മോചിതനായി

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നയതന്ത്ര ചാനൽ വഴി സ്വർണക്കടത്ത് നടത്തിയ കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സന്ദീപ് നായർ ജയിൽ മോചിതനായായി. കോഫെപോസ തടവ് അവസാനിച്ചതിനെ തുടർന്നാണ് സന്ദീപ് നായർ ജയിലിൽ നിന്നും പുറത്തിറങ്ങിയത്. നേരത്തെ...

‘പൂജിക്കാത്തവരെ ചുട്ടുകൊല്ലുന്ന ഹിരണ്യ കശ്യപിനെയും ഭയപ്പെടാത്ത പ്രഹ്ലാദനെയും ഓർക്കുക’; ബി.ജെ.പി നേതൃത്വത്തിനെതിരെ ശോഭ സുരേന്ദ്രൻ

ബി.ജെ.പി ദേശീയ നിർവാഹക സമിതിയിൽ നിന്ന് നീക്കിയതിന് പിന്നാലെ സംസ്ഥാന നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനവുമായി ശോഭാ സുരേന്ദ്രൻ. തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് നേതൃത്വത്തിനെതിരെ ശോഭ തുറന്നടിച്ചത്. പതിമൂന്നാമത്തെ വയസ്സിൽ ബാലഗോകുലത്തിലൂടെ സാമൂഹ്യപ്രവർത്തനം ആരംഭിച്ചതാണ്. ഇതു...

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സ്ആപ്പ് വീണ്ടും പണിമുടക്കി

സോഷ്യൽ മീഡിയ ഭീമന്മാരായ ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം വീണ്ടും പണിമുടക്കി. അർദ്ധരാത്രി പന്ത്രണ്ട് മണിയോടെയാണ് പ്രവർത്തനം തടസപ്പെട്ടത്. രണ്ട് മണിക്കൂറോളം തടസപ്പെട്ട ശേഷമാണ് പ്രശ്‌നം പരിഹരിക്കാനായത്. സംഭവത്തിന് പിന്നാലെ ക്ഷമാപണവുമായി ഫേസ്ബുക്ക് രംഗത്തെത്തി. കോൺഫിഗറേഷൻ...

ലഖിംപൂർ കൊലപാതകം; ആശിഷ് മിശ്രയെ ഇന്ന് ചോദ്യം ചെയ്യും, പ്രദേശത്ത് ഇന്റർനെറ്റ് കണക്ഷൻ വിഛേദിച്ചു

ലഖിംപൂരിൽ നാല് കർഷകർ ഉൾപ്പെടെ ഒമ്പത് പേർ കൊല്ലപ്പെട്ട കേസിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ ഉത്തർപ്രദേശ് പൊലീസ് ഇന്ന് ചോദ്യംചെയ്യും. കൊലപാതകം ഉൾപ്പെടെ എട്ട് വകുപ്പുകൾ ചേർത്താണ് ആശിഷ് മിശ്രയ്ക്കെതിരെ...

ഗര്‍ഭച്ഛിദ്രം നടത്തി, കുട്ടികളെ ആവശ്യമില്ല, മറ്റു പ്രണയ ബന്ധങ്ങളുണ്ട് എന്ന് പറയുന്നവരോട്..: സാമന്ത

വിവാഹമോചനത്തിന് ഒരുങ്ങിയതിന് പിന്നാലെ തനിക്കെതിരെ നടക്കുന്ന അപവാദ പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി സാമന്ത. മറ്റു പ്രണയ ബന്ധങ്ങളുണ്ട്, കുട്ടികളെ ആവശ്യമില്ല, അവസരവാദി, ഗര്‍ഭച്ഛിദ്രം നടത്തി എന്നീ ആരോപണങ്ങളോടാണ് സാമന്ത പ്രതികരിച്ചത്. വ്യാജപ്രചാരണങ്ങള്‍ കൊണ്ട് തന്നെ തകര്‍ക്കാനാവില്ലെന്നും...

ലഖിംപൂര്‍ ഖേരി കർഷക കൊലപാതകം; തെളിവില്ലാതെ ആരെയും അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്ന് യോ​ഗി ആദിത്യനാഥ്

ലഖിംപൂര്‍ ഖേരി കർഷക കൊലപാതക കേസിൽ വ്യക്തമായ തെളിവില്ലാതെ ആരെയും അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണ്. പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുകയാണ്....

വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രം; ഹൈക്കോടതി കേന്ദ്രസർക്കാറിനോട് വിശദീകരണം തേടി

രാജ്യത്ത് കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം പതിപ്പിച്ചതിൽ കേരള ഹൈക്കോടതി കേന്ദ്രസർക്കാറിനോട് വിശദീകരണം തേടി. വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ പതിച്ചിരിക്കുന്നതിനെതിരേ കോട്ടയം കടുത്തുരുത്തി സ്വദേശി പീറ്റർ മ്യാലിപ്പറമ്പിൽ...

‘ഇന്ത്യയിൽ 35 സംസ്ഥാനങ്ങൾ’; വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയ്ക്കെതിരെ പരിഹാസ പെരുമഴ

വാർത്താസമ്മേളനത്തിനിടെ ഇന്ത്യയിൽ 35 സംസ്ഥാനങ്ങളില്ലേ എന്ന വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ നാക്കുപിഴയ്ക്ക് സോഷ്യൽ മീഡിയിയിൽ ട്രോൾമഴ. വിദ്യാഭ്യാസമന്ത്രിയുടെ വീഡിയോ ഇതിനകം സോഷ്യൽ മീഡിയിൽ വൈറലായി. മുൻ വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബിനെ പരിഹസിച്ചവർക്ക് മറുപടിയായാണ് യൂത്ത്...