Breaking News

കാലികപ്രസക്തമായ പ്രമേയവുമായി നല്ല വിശേഷം ഒക്ടോബർ 15 ന് വിവിധ ഒടിടികളിൽ

തിരുവനന്തപുരം: വരും തലമുറയ്ക്കു വേണ്ടി ജലം സംരക്ഷിക്കപ്പെടേണ്ടതിന്റെയും പ്രകൃതിയെ പരിപാലിക്കേണ്ടതിന്റെയും ആവശ്യകത എത്രത്തോളം മഹനീയമെന്ന സന്ദേശം പകരുന്ന ചിത്രം “നല്ലവിശേഷം” സൈനപ്ളേ, ഫസ്റ്റ്ഷോസ് , സിനിയ, കൂടെ, റൂട്ട്സ്, എൽ എം, ഫിലിമി തുടങ്ങിയ ഒടിടി പ്ളാറ്റ്ഫോമുകളിൽ ഒക്ടോബർ 15 ന് റിലീസാകുന്നു. മികച്ച പാരിസ്ഥിതിക ചിത്രത്തിനുള്ള നിരവധി പുരസ്ക്കാരങ്ങളും അംഗീകാരങ്ങളും ഇതിനോടകം കരസ്ഥമാക്കിയ ചിത്രം കൂടിയാണ് നല്ലവിശേഷം.

ശ്രീജി ഗോപിനാഥൻ, ബിജു സോപാനം, ഇന്ദ്രൻസ് , ചെമ്പിൽ അശോകൻ , ബാലാജി ശർമ്മ, ദിനേശ് പണിക്കർ, കാക്കമുട്ട ശശികുമാർ , കലാഭവൻ നാരായണൻകുട്ടി, തിരുമല രാമചന്ദ്രൻ , ചന്ദ്രൻ , മധു വളവിൽ, അപർണ്ണ നായർ , അനീഷ , സ്റ്റെല്ല, ബേബി വർഷ , ശ്രീജ വയനാട്, രഞ്ജു നിലമ്പൂർ എന്നിവരഭിനയിക്കുന്നു. ബാനർ , നിർമ്മാണം പ്രവാസി ഫിലിംസ്, കഥ, സംവിധാനം അജിതൻ, ഛായാഗ്രഹണം നൂറുദ്ദീൻ ബാവ, തിരക്കഥ, സംഭാഷണം വിനോദ് കെ വിശ്വൻ, എഡിറ്റിംഗ് സുജിത്ത് സഹദേവ് , ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ മനീഷ് ഭാർഗവൻ, കല രാജീവ്, ചമയം മഹേഷ് ചേർത്തല, കോസ്‌റ്റ്യും അജി മുളമുക്ക് , കോറിയോഗ്രാഫി കൂൾ ജയന്ത് , ഗാനരചന ഉഷാമേനോൻ (മാഹി), സംഗീതം സൂരജ് നായർ , റെക്സ്, സൗണ്ട് എഫക്ട് സുരേഷ് സാബു , പശ്ചാത്തലസംഗീതം വിനു തോമസ്, പ്രൊഡക്ഷൻ കൺട്രോളർ ശ്യാം സരസ്സ്, ഫിനാൻസ് കൺട്രോളർ സതീഷ് , യൂണിറ്റ് ചിത്രാഞ്ജലി, പി ആർ ഓ അജയ് തുണ്ടത്തിൽ എന്നിവർ പിന്നണിയിൽ പ്രവർത്തിച്ചു

Leave a Reply

Your email address will not be published. Required fields are marked *

This article is owned by the Kerala Times and copying without permission is prohibited.