Breaking News

യു.പി പിടിക്കാൻ പ്രിയങ്ക; അധികാരത്തില്‍ എത്തിയാൽ വിദ്യാർത്ഥിനികൾക്ക് സ്കൂട്ടറും ഫോണും വാഗ്ദാനം

ഉത്തർപ്രദേശിൽ യോഗിയെ നേരിടാൻ പുതിയ നീക്കവുമായി പ്രിയങ്ക ​ഗാന്ധി. സംസ്ഥാനത്ത് അധികാരത്തിലെത്തിയാൽ ഡിഗ്രി വിദ്യാർഥിനികൾക്ക് ഇരുചക്ര വാഹനവും സ്മാർട്ട് ഫോണുകളും കോൺ​ഗ്രസ് വാഗ്ദാനം ചെയ്തു. സ്ത്രീകൾക്കിടിയിലെ പ്രിയങ്ക ​ഗന്ധിയുടെ സ്വാധീനം വോട്ടായി മാറ്റാൻ പുതിയ നീക്കത്തിലൂടെ കഴിയുമെന്നാണ് കോൺ​ഗ്രസ് കരുതുന്നത്.

ചില വിദ്യാർഥികളുമായി സംസാരിച്ചപ്പോഴാണ് അവരുടെ പ്രശ്നങ്ങൾ മനസ്സിലായതെന്നും പഠനത്തിലും സുരക്ഷയ്ക്കും ഉപകരിക്കുന്ന ഒരു സ്മാർട്ട് ഫോൺ പോലും പലർക്കുമില്ലെന്നും വിദ്യാർഥിനികൾ പറഞ്ഞിരുന്നു. ഏറെ സന്തോഷയത്തോടെ ഞാനാക്കാര്യം വെളിപ്പെടുത്തുകയാണ്. അധികാരത്തിലേറിയാൽ പ്ലസ് ടു വിദ്യാർത്ഥിനികൾക്ക് സ്മാർട്ട് ഫോണും ഡിഗ്രി വിദ്യാർത്കഥിനികൾക്ക് ഇരുചക്ര വാഹനങ്ങളും നൽകാൻ പ്രകടനപത്രിക സമിതിയുടെ സമ്മതത്തോടെ കോൺഗ്രസ് തീരുമാനിച്ചെന്ന് പ്രിയങ്കാ ​ഗാന്ധി അറിയിച്ചു.

അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞടുപ്പിൽ കോൺഗ്രസ് ശക്തമായി തിരിച്ചുവരാനാണ് കരുതുന്നത്. യു.പിയിൽ ഭരണം നഷ്ടപ്പെട്ട കോൺ​ഗ്രസിന് കേവലം ഏഴ് സീറ്റ് മാത്രമാണ് സംസ്ഥാനത്തുള്ളത്. ലോക്സഭയിൽ ഒരു എം.പി മാത്രവും. ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രിയങ്കയിലൂടെ ശക്തമായി തിരിച്ചുവരാമെന്നാണ് കോൺ​ഗ്രസ് ലക്ഷ്യം വെയ്ക്കുന്നത്.

ഉത്തർപ്രദേശിൽ നാൽപത് ശതമാനം സ്ത്രീകളെ മത്സരിപ്പിക്കാനുള്ള കോൺ​ഗ്രസ് തീരുമാനം ഇതിനോടകം കൈയടി നേടിയിരുന്നു. കോൺഗ്രസിന്റെ ചരിത്രപരമായ തീരുമാനമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കണക്കു കൂട്ടുന്നത്. വെറുപ്പിന്റെ രാഷ്ട്രീയത്തിന് വനിതകൾ അന്ത്യം കാണുമെന്നായിരുന്നു യുപിയിലെത്തിയ പ്രിയങ്ക ഗാന്ധി പറഞ്ഞത്.

ഉത്തർപ്രദേശിൽ നിരന്തരമുണ്ടാകുന്ന പ്രശ്നങ്ങളിൽ സജീവ ഇടപെടലുകളാണ് കോൺഗ്രസും പ്രിയങ്കാ ഗാന്ധിയും നടത്തുന്നത്. ഇതോടെ വിഷയം ദേശീയ തലത്തിൽ തന്നെ ചർച്ചയാക്കാൻ കോൺഗ്രസിന് കഴിഞ്ഞു. കർഷകരെ വാഹനം കയറ്റിക്കൊന്ന സംഭവത്തിലും ആഗ്രയിൽ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട പട്ടികവിഭാഗക്കാരനായ യുവാവിന്റെ കുടുംബാംഗങ്ങളെ കാണാൻ പോയ സംഭവത്തിലും പ്രിയങ്ക നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു. ഇതിന് പിന്നാലെ യുപിയിലെ വനിതാ വോട്ടർമാരെ ഉന്നമിട്ടുള്ള നീക്കങ്ങളാണ് ഇപ്പോൾ കോൺഗ്രസ് നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *