Breaking News

അയ്‌റാന്‍ ആലപിച്ച ‘നെഞ്ചോരമേ’; മ്യൂസിക്കല്‍ ആല്‍ബം ശ്രദ്ധ നേടുന്നു

കെ.സി അഭിലാഷിന്റെ വരികള്‍ക്ക് അനില്‍ വര്‍ഗീസ്, അശ്വിന്‍ മാത്യു എന്നിവര്‍ സംഗീതം പകര്‍ന്ന് ക്രിസ്റ്റി വര്‍ഗീസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മ്യൂസിക്കല്‍ ആല്‍ബം ‘നെഞ്ചോരമേ’ പുറത്തിറങ്ങി. പൂര്‍ണ്ണമായും കാനഡയില്‍ ചിത്രീകരിച്ച ഈ മ്യൂസിക്കല്‍ ആല്‍ബത്തിലെ ഗാനം ആലപിച്ചിരിക്കുന്നത് അയ്റാന്‍ ആണ്.

സംവിധായകന്‍ ഒമര്‍ ലുലു, സിജു വില്‍സണ്‍, അര്‍ജുന്‍ അശോകന്‍, റോഷന്‍ ബഷീര്‍, സംഗീത സംവിധായകന്‍ ജയ് ഹരി, ഗാന രചയിതാവ് ഹരിനാരായണന്‍ എന്നിവരുടെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജുകളിലൂടെയാണ് ഗാനം പുറത്തിറങ്ങിയത്. ‘അലരെ നീ എന്നിലെ’ എന്ന സൂപ്പര്‍ഹിറ്റ് പാട്ട് പാടി ശ്രദ്ധേയനായ ഗായകനാണ് അയ്റാന്‍.

കൂടാതെ ഏയ്ഞ്ചല്‍ മേരി ജോസഫ് എന്ന ഗായികയെ കൂടി ഈ ആല്‍ബത്തിലൂടെ പരിചയപെടുത്തുകയാണ്. അലന്‍ ജോര്‍ജ് ആണ് ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത്. ജോസഫ് കുന്നേല്‍ കോ-പ്രൊഡ്യൂസര്‍, ഛായാഗ്രഹണം: അക്ഷയ് മോന്‍സി, മ്യൂസിക് പ്രോഗ്രാമ്മിംഗ്: സാമൂവല്‍ എബി, ഗോപകുമാര്‍. ജി.

മിക്സ് ആന്‍ഡ് മാസ്റ്ററിങ്: അബിന്‍ പോള്‍, കഥ: ഗ്രീഷ്മ അമ്മു, എഡിറ്റിംഗ്: അലന്‍ പി ജോണ്‍, കളറിങ്: ബിലാല്‍ റഷീദ്, വീഡിയോ പാര്‍ട്ണര്‍: മാജിക് മിസ്റ്റ് മീഡിയ, എഎന്‍എ മ്യൂസിക് ക്രീയേഷന്‍സ് ന്റെ യൂട്യൂബ് ചാനലിലൂടെയാവും ആല്‍ബം റിലീസ് ആവുന്നത്. വാര്‍ത്ത പ്രചാരണം: പി ശിവപ്രസാദ്.

Leave a Reply

Your email address will not be published. Required fields are marked *