Breaking News

പെട്രോൾ വില 112ലേക്ക്; ഒരു മാസത്തിനിടെ കൂട്ടിയത് 7.92 രൂപ

ജനങ്ങൾക്ക് ഇരുട്ടടിയായി ഇന്ധനവില ഇന്നും കൂട്ടി. പെട്രോൾ ലീറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലീറ്റർ പെട്രോളിന് 111.55 രൂപയും ഡീസലിന് 105.25 രൂപയുമായി.

കൊച്ചിയിൽ പെട്രോളിന്​ 109.57 രൂപയും ഡീസലിന്​ 103.47 രൂപയുമാണ്​ വില. കോഴിക്കോട്​ പെട്രോൾ ലിറ്ററിന്​ 110.17 രൂപയും ഡീസലിന്​ 103.65 രൂപയുമാണ്​ വില. ഒരു മാസത്തിനിടെ പെട്രോളിന് 7.92 രൂപയും ഡീസലിന് 8.95 രൂപയുമാണ് കൂടിയത്. വരും ദിവസങ്ങളിൽ എണ്ണവില ഉയരാൻ തന്നെയാണ്​ സാധ്യത.

95 thoughts on “പെട്രോൾ വില 112ലേക്ക്; ഒരു മാസത്തിനിടെ കൂട്ടിയത് 7.92 രൂപ

Leave a Reply

Your email address will not be published. Required fields are marked *