Breaking News

‘കിറ്റ് എന്നന്നേക്കുമായി നിര്‍ത്തിയെന്ന് പറഞ്ഞിട്ടില്ല, അവശ്യസമയങ്ങളില്‍ ഇനിയും നല്‍കും’: മന്ത്രി ജി. ആര്‍ അനില്‍

റേഷന്‍ കട വഴിയുള്ള ഭക്ഷ്യകിറ്റ് വിതരണം എന്നന്നേക്കുമായി നിര്‍ത്തിയെന്ന് പറഞ്ഞിട്ടില്ലെന്ന് ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍. കോവിഡ് ഭീതി ഒഴിഞ്ഞ സാഹചര്യത്തിലാണ് കിറ്റ് വിതരണം നിര്‍ത്തിയത്. അവശ്യ സമയങ്ങളില്‍ ഇനിയും കിറ്റുകള്‍ നല്‍കും....

വിദേശ രാജ്യങ്ങളിലെ ജോലിക്കായുള്ള പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇനി പാസ്‌പോർട്ട് ഓഫിസ് വഴിയും

വിദേശ രാജ്യങ്ങളിലെ ജോലിക്കായുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇനിമുതൽ പാസ്‌പോർട്ട് ഓഫീസ് വഴി ലഭ്യമാകും. കേരളാ പൊലീസ് തന്നെയാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. പൊലീസ് ക്ലിയറൻസ്, പാസ്‌പോർട്ട് വെരിഫിക്കേഷൻ അപേക്ഷകളിൽ കാലതാമസം...

സംസ്ഥാനത്തെ സിനിമാ തീയറ്ററുകൾക്ക് ഇളവില്ല

സംസ്ഥാനത്തെ സിനിമാ തീയറ്ററുകൾക്ക് ഇളവില്ല. സ്‌കൂൾ തുറന്നതിന് ശേഷമുള്ള സാഹചര്യം വിലയിരുത്താൻ ചേർന്ന പ്രത്യേക അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം. സിനിമാ തീയറ്ററുകൾക്ക് ഇളവ് അനുവദിക്കേണ്ടെന്നാണ് ഇന്ന് ചേർന്ന യോഗത്തിന്റെ തീരുമാനം. പകുതി...

സംസ്ഥാനത്ത് ഇന്ന് 6075 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6075 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 10.05 ആണ് ടിപിആർ. ഇന്ന് 6061 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,437 സാമ്പിളുകൾ പരിശോധിച്ചു. തിരുവനന്തപുരം 949, എറണാകുളം 835, കൊല്ലം...

സംസ്ഥാനത്ത് കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ നിർത്തലാക്കുന്നു

സംസ്ഥാനത്തെ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളും ദ്വിതീയ ചികിത്സാ കേന്ദ്രങ്ങളും നിർത്തലാക്കുന്നു.ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. കൊവിഡിന് ഗൃഹ ചികിത്സയാണ് അഭികാമ്യമെന്ന നിലപാടാണ് സംസ്ഥാന സർക്കാർ നേരത്തെ തന്നെ സ്വീകരിച്ചിരുന്നത്....

വിദേശ മദ്യത്തിന്റെ ഇറക്കുമതി തീരുവ കുറച്ച് മഹാരാഷ്ട്ര

ഇറക്കുമതി ചെയ്യുന്ന സ്കോച്ച് വിസ്‌കിയുടെ എക്‌സൈസ് തീരുവ 50 ശതമാനം കുറച്ചതായി മഹാരാഷ്ട്ര സർക്കാർ. എക്‌സൈസ് തീരുവ 300ൽ നിന്ന് 150 ശതമാനമായി കുറച്ചതായി ഉദ്യോഗസ്ഥർ പി.ടി.ഐയോട് പറഞ്ഞു. വില മാറ്റ് സംസ്ഥാനങ്ങളുടേതിന് തുല്യമാക്കാനാണ്...

പെണ്‍മക്കള്‍ അഭിനയിക്കുന്നതില്‍ അച്ഛനും അമ്മയും പൊതുവേ വലിയ താല്‍പര്യം കാണിച്ചിരുന്നില്ല; കൊട്ടാരക്കരയുടെ മകള്‍ , സായികുമാറിന്റെ സഹോദരി, ശൈലജ പറയുന്നു

സായികുമാറിന്റെയും ശോഭാ മോഹന്റെയും സഹോദരി- ശൈലജ ഏതൊരു പുതുമുഖത്തെയും പോലെ ഓഡിഷനില്‍ പങ്കെടുത്ത് തന്റെ കഴിവ് തെളിയിച്ചാണ് സിനിമാരംഗത്ത് എത്തിയത്. . ഉടന്‍ പുറത്തിറങ്ങുന്ന ദുല്‍ഖര്‍ സല്‍മാന്റെ ‘സല്യൂട്ട്’, ജോജു ജോര്‍ജിന്റെ ‘ഒരു താത്വിക...

കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് കേരളം; മന്ത്രി എ.കെ ശശീന്ദ്രൻ കേന്ദ്രമന്ത്രിയെ കാണും

സംസ്ഥാനത്ത് കാട്ടു പന്നിയുടെ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇവയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി സംസ്ഥാന സർക്കാർ കേന്ദ്രത്തെ സമീപിക്കും. വനംമന്ത്രി എ.കെ. ശശീന്ദ്രൻ 22-ന് കേന്ദ്ര വനം-വന്യജീവി വകുപ്പ് മന്ത്രി ഭൂപേന്ദ്രയാദവിനെ കാണും. കാട്ടുപന്നി...

ദത്ത് വിവാദം; കുഞ്ഞിനെ ഏറ്റെടുക്കാന്‍ ഉദ്യോഗസ്ഥ സംഘം ആന്ധ്രയിലേയ്ക്ക്

അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ കേസില്‍ അനുപമയുടെ കുഞ്ഞിനെ കേരളത്തിലേയ്ക്ക് എത്തിയ്ക്കാന്‍ ഉദ്യോഗസ്ഥരുടെ സംഘം ആന്ധ്രാപ്രദേശിലേക്ക് പുറപ്പെട്ടു. മൂന്ന് പൊലീസുകാരും ശിശുക്ഷേമ സമിതിയിലെ ഒരു ഉദ്യോഗസ്ഥയുമടക്കം നാലു പേരാണ് സംഘത്തിലുള്ളത്. കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രയിലെ...

ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിന്റെത് രാഷ്ട്രീയ കൊലപാതകം; കൊല നടത്തിയത് കണ്ടാലറിയുന്ന അഞ്ചു പേരെന്ന് എഫ്.ഐ.ആർ

ഭാര്യയുമൊത്ത് ബൈക്കിൽ സഞ്ചരിക്കയായിരുന്ന ആർ.എസ്.എസ്. ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തിയത് രാഷ്ട്രീയ വിരോധത്തിന്റെ പേരിലെന്ന് എഫ്.ഐ.ആർ. കൊല നടത്തിയത് കണ്ടാലറിയുന്ന അഞ്ചോളം പേർ ചേർന്നെന്നും എഫ്.ഐ.ആറിൽ പറയുന്നു. രാവിലെ 8.45നാണ് കൃത്യം നടന്നതെന്നും...