Breaking News

ഗീത ഗോപിനാഥ് ഇനി ഐ.എം.എഫ് ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടർ : നേട്ടം സ്വന്തമാക്കിയത് ജപ്പാനീസ് സ്ഥാനാർഥിയെ പിന്നിലാക്കി

വാഷിംഗ്‌ടൺ: ഇന്ത്യൻ വംശജയായ ഗീത ഗോപിനാഥ് അന്താരാഷ്ട്ര നാണ്യനിധിയുടെ ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ടു. ജെഫ്രി ഒകാമൊട്ടോയാണ് നിലവിൽ ഈ പദവി അലങ്കരിച്ചിരുന്നത്. എന്നാൽ, അടുത്ത വർഷം ആദ്യത്തോടെ അദ്ദേഹം അന്താരാഷ്ട്ര നാണയ നിധിയുടെ പടിയിറങ്ങുവാൻ തീരുമാനിച്ച ഘട്ടത്തിലാണ് ഗീതയ്ക്ക് അവസരം ഒരുങ്ങുന്നത്.

ജപ്പാൻ സർക്കാരിന്റെ സ്പെഷൽ അഡ്വൈസർ ആയി പ്രവർത്തിച്ചിരുന്ന കെൻജി ഒകാമുറയെയാണ് ഐ.എം.എഫ് മേധാവി ക്രിസ്റ്റലീന ജോർജീവ ഈ സ്ഥാനത്തേക്ക് ശുപാർശ ചെയ്തിരുന്നത്. എന്നാൽ, അവസാന നിമിഷം ബോർഡിന്റെ തീരുമാനപ്രകാരം ഗീത ഗോപിനാഥ് ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

ഗീതയുടെ പ്രവർത്തനങ്ങൾ വളരെയധികം പ്രശംസനീയമാണെന്നും അവരുടെ നിർണായകമായ തീരുമാനങ്ങൾ കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സാധിച്ചിരുന്നുവെന്നും ഐ.എം.എഫ് മേധാവിയായ ക്രിസ്റ്റലീന ജോർജിവ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *