Breaking News

മുസ്‌ലിം സമുദായത്തെ സുന്നി- സുന്നിയിതര രീതിയില്‍ തമ്മിലടിപ്പിക്കുന്ന കുതന്ത്രമാണ് കെ.ടി. ജലീല്‍ നടത്തുന്നത്: ഫാത്തിമ തഹ്‌ലിയ

കോഴിക്കോട്: മുന്‍ മന്ത്രി കെ.ടി. ജലീലിനെതിരെ രൂക്ഷ വിമര്‍ശനവുമായി എം.എസ്.എഫ് നേതാവ് ഫാത്തിമ തഹ്‌ലിയ. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷുകാരന്റെയും സംഘപരിവാര്‍കാരന്റെയും അതെ തന്ത്രമാണ് കെ.ടി ജലീല്‍ പയറ്റുന്നതെന്ന് അവര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു...

കർഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു; സമരം പിന്‍വലിക്കുന്നതില്‍ അന്തിമ തീരുമാനം നാളെ

ഒരു വർഷമായി തുടരുന്ന കർഷക സമരം പിൻവലിക്കുന്നതിൽ അന്തിമ തീരുമാനം നാളെ ഉണ്ടാവും. താങ്ങുവില അടക്കം കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ മിക്കവതും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. ഇതുസംബന്ധിച്ച് കേന്ദ്രം കര്‍ഷക സംഘടനകള്‍ക്ക് രേഖാമൂലം ഉറപ്പുനല്‍കിയെന്നാണ്...

കേരളത്തിൽ 4656 പേർക്ക് കോവിഡ്; 106 മരണം, 5180 പേര്‍ രോഗമുക്തി നേടി

കേരളത്തില്‍ 4656 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 776, തിരുവനന്തപുരം 705, കോഴിക്കോട് 537, തൃശൂര്‍ 468, കോട്ടയം 375, കൊല്ലം 374, കണ്ണൂര്‍ 308, പത്തനംതിട്ട 227, ഇടുക്കി 172, വയനാട് 168,...

‘ഒരു മിനിറ്റില്‍ വേദനയില്ലാത്ത മരണം’; 3ഡി പ്രിന്‍റഡ് ആത്മഹത്യാ മെഷീന് സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നിയമസാധുത

ബേണ്‍: സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ആത്മഹത്യാ മെഷീന് നിയമസാധുത. ഒരു മിനിറ്റില്‍ താഴെ സമയം കൊണ്ട് വേദനയില്ലാത്ത മരണമാണ് 3ഡി ആത്മഹത്യാ മെഷീന്റെ നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ശവപ്പെട്ടിയുമായി രൂപസാദൃശ്യമുള്ളതാണ് മെഷീന്‍. മെഷീന് നിയമസാധുത ലഭിച്ചതായി നിര്‍മാതാക്കള്‍ അറിയിച്ചു....

കേരളത്തിന് ആശ്വാസം; ജനിതക പരിശോധനയ്ക്കയച്ച 8 പേരുടെ ഒമിക്രോണ്‍ പരിശോധനാഫലം നെഗറ്റീവ്

സംസ്ഥാനത്ത് നിന്നും ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്കയച്ച 8 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. കോഴിക്കോട് 2, മലപ്പുറം 2, എറണാകുളം 2, തിരുവനന്തപുരം 1, പത്തനംതിട്ട 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ നെഗറ്റീവായത്. ആകെ 10...

മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ കണ്ടെത്താനുള്ള സർവ്വേക്കെതിരെ എൻഎസ്എസ് ഹൈക്കോടതിയിൽ

മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ കണ്ടെത്താനുള്ള സാമ്പിൾ സർവ്വേക്കെതിരെ ഹൈക്കോടതിയിൽ ഹർജി നൽകി. ശേഖരിക്കുന്നത് ചെറിയ സാമ്പിൾ മാത്രമാണെന്ന് ഹർജിയിൽ പറയുന്നു. നിലവിലെ സർവ്വേ അശാസ്ത്രീയമാണെന്നും സർവ്വേ നടപടികൾ സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ എൻഎസ്എസ് പറഞ്ഞു. മുഴുവൻ...

സന്ദീപ് കൊലക്കേസ് പ്രതികൾക്കെതിരെ പ്രതിഷേധം; തെളിവെടുപ്പ് പൂർത്തിയാക്കാനാവാതെ മടങ്ങി

സി.പി.ഐ.എം പെരിങ്ങര ലോക്കൽ സെക്രട്ടറി പി.ബി സന്ദീപ് കുമാറിന്റെ കൊലപാതകക്കേസിൽ പ്രതികളെ തിരുവല്ല ചാത്തങ്കരിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകം നടത്തിയ സ്ഥലം ഒന്നാം പ്രതി ജിഷ്ണു പൊലീസ് ഉദ്യോസ്ഥരോട് വ്യക്തമാക്കി. എന്നാൽ നാട്ടുകാരുടെ പ്രതിഷേധത്തെ...

‘ഇനി കണക്ക് ഇല്ലെന്ന് പറയരുത്’; മരിച്ച കര്‍ഷകരുടെ ലിസ്റ്റുമായി രാഹുൽ ​ഗാന്ധി

വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി ഒരു വർഷം നീണ്ട പ്രക്ഷോഭത്തിനിടെ മരിച്ച കർഷകരുടെ കണക്കില്ലെന്ന് പറഞ്ഞ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ​ഗാന്ധി. മരിച്ച നാനൂറോളം കർഷകരുടെ കുടുംബത്തിന് പഞ്ചാബ് സർക്കാർ അഞ്ച് ലക്ഷം രൂപ...

മുല്ലപ്പെരിയാര്‍: മുഖ്യമന്ത്രി മിണ്ടുന്നില്ല, സര്‍ക്കാര്‍ ആരെയോ ഭയപ്പെടുന്നെന്ന് വി. ഡി സതീശന്‍

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിഷയത്തില്‍ സര്‍ക്കാര്‍ നിഷ്‌ക്രിയമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മേല്‍നോട്ട സമിതി യോഗം ചേരണമെന്നു പോലും ആവശ്യപ്പെടാത്ത കേരള സര്‍ക്കാര്‍ കൈയും...

മുന്നറിയിപ്പില്ലാതെയുള്ള ഡാം തുറക്കല്‍, കേരളം സുപ്രീം കോടതിയില്‍

മുല്ലപ്പെരിയാര്‍ അണക്കെട്ട് തമിഴ്നാട് മുന്നറിയിപ്പില്ലാതെ തുറക്കുന്നതിനെതിരെ കേരളം സുപ്രീംകോടതയില്‍. വിഷയം ഇന്ന് തന്നെ കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നാണ് അറിയുന്നത്. രാത്രി കാലങ്ങളില്‍ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി കൂടുതല്‍ വെള്ളം തുറന്ന് വിടുന്നതിനെതിരെ നിരവധി തവണ...