Breaking News

പ്ലസ് വൺ പ്രവേശനം: സർക്കാർ സമീപനത്തിനെതിരെ കെഎസ്‌യു മാർച്ച്; സംഘർഷം

പത്താം ക്ലാസിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളുടെ ഉൾപ്പെടെ ഉപരിപഠനത്തിന് മുഖം തിരിക്കുന്ന സർക്കാർ സമീപനം അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് കെ.എസ്.യു നടത്തിയ നിയമസഭ മാർച്ചിൽ സംഘർഷം. ബാരിക്കേട് ഭേതിക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ്...

ഇന്ധന വില വർധന; സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

ഇന്ധന വില വർധനയെ തുടർന്ന് കേരളത്തില്‍ സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്. നവംബര്‍ 9 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ അറിയിച്ചു. ബസ് ചാര്‍ജ് വര്‍ധിപ്പിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന്...

കുട്ടികള്‍ക്കും ഇരുചക്ര വാഹനത്തില്‍ ഹെല്‍മെറ്റ് നിര്‍ബന്ധമാക്കും; ഗതാഗതമന്ത്രാലയം

ഇരുചക്ര വാഹനങ്ങളില്‍ നാലുവയസുവരെയുള്ള കുട്ടികള്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രാലയം. 9 മാസത്തിനും നാലു വയസിനും ഇടയ്ക്കുള്ള കുട്ടികള്‍ ഹെല്‍മെറ്റ് ധരിച്ചിരിക്കണം. ഇത് വാഹനം ഓടിക്കുന്നയാള്‍ ഉറപ്പാക്കണമെന്നും കരട് വിജ്ഞാപനത്തില്‍ പറയുന്നു. കുട്ടികളുടെ സുരക്ഷ...

മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസ് : ഡിജിപി അനിൽകാന്തിന്റെ മൊഴിയെടുത്തു

മോൻസൺ മാവുങ്കലിന്റെ തട്ടിപ്പ് കേസിൽ ഡിജിപി അനിൽകാന്തിന്റെ മൊഴിയെടുത്തു. ക്രൈംബ്രാഞ്ച് ആണ് മൊഴി രേഖപ്പെടുത്തിയത് മോൻസൺ പൊലീസ് ക്ലബ്ബിൽ തങ്ങിയെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഡിജിപിക്ക് മോൻസൻ ഉപഹാരം നൽകിയ ചിത്രവും പുറത്തു വന്നിരുന്നു. ഇതിൽ...

പേരൂർക്കട ദത്ത് വിവാദം; ഷിജു ഖാന്‍ പ്രവര്‍ത്തിച്ചത് നിയമപരമായി; പിന്തുണച്ച്‌ സിപിഎം

ദത്ത് വിവാദത്തില്‍ ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെ പിന്തുണച്ച്‌ സിപിഎം. ഷിജു ഖാന്‍ നിയമപരമായാണ് പ്രവര്‍ത്തിച്ചതെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. ഷിജു ഖാനെതിരെ നടപടി ഉണ്ടാകില്ലെന്നും ജയചന്ദ്രനോട് പാര്‍ട്ടി വിശദീകരണം തേടിയിട്ടുണ്ടെന്നും...

ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വാദം കേൾക്കും; ഹാജരാകുന്നത് മുകുൾ റോത്തഗി

ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ലഹരിമരുന്ന് കടത്ത് കേസിൽ ഒക്ടോബർ 8 മുതൽ ജയിലിൽ കഴിയുന്ന 23 കാരനായ ആര്യൻ ഖാന് രണ്ട് തവണ ജാമ്യം നിഷേധിക്കപ്പെട്ടിരുന്നു. മുൻ അറ്റോർണി...

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണം: വിഷയത്തില്‍ കോടതി ഇടപെടണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച ജനങ്ങളുടെ ആശങ്ക സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും പുതിയ അണക്കെട്ട് വേണമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുല്ലപ്പെരിയാര്‍ അണക്കെട്ട് പഴക്കമുള്ളതാണ്. പുതിയ അണക്കെട്ട് വേണം. വിഷയവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സര്‍ക്കാരുമായി ചര്‍ച്ചകള്‍...

തിരുവനന്തപുരം കോര്‍പ്പറേഷനിലെ നികുതി വെട്ടിപ്പ്; മുൻ സൂപ്രണ്ട് അറസ്റ്റിൽ

തിരുവനന്തപുരം കോർപ്പറേഷനിലെ നികുതി വെട്ടിപ്പിൽ പ്രതിയായ നേമം സോൺ മുൻ സൂപ്രണ്ട് എസ് ശാന്തി അറസ്റ്റിൽ. 27 ലക്ഷം രൂപയുടെ വെട്ടിപ്പാണ് ശാന്തിയുടെ നേതൃത്വത്തില്‍ നേമം സോണിൽ മാത്രം നടന്നത്. ഇവരെ പ്രതിപ്പട്ടികയില്‍ ചേര്‍ത്തതിനു...

ഭീകരവാദം വളർത്തുന്നവരോട് ചർച്ചയ്ക്ക് തയാറല്ല; അമിത് ഷാ

ഭീകരവാദം വളർത്തുന്നവരോട് ഇനി ചർച്ചയ്ക്ക് തയാറല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. തെറ്റായ ആവശ്യങ്ങൾ ഉന്നയിക്കുന്നവർ ജമ്മു കശ്മീരിന്റെ മിത്രങ്ങളല്ലെന്നും ജമ്മു കശ്മീരിന്റെ വികസനമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അമിത്ഷാ വ്യക്തമാക്കി. ഭീകരാക്രമണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പാകിസ്ഥാനുമായി...

ആക്രമിച്ചവരിൽ വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫംഗവുമുണ്ട്; മൊഴി നൽകി എഐഎസ്എഫ് വനിത നേതാവ്

എം.ജി.യൂണിവേഴ്‌സിറ്റിയിൽ നടന്ന എസ്എഫ്ഐ അക്രമത്തിൽ തന്നെ ആക്രമിച്ചവരിൽ മന്ത്രിയുടെ സ്റ്റാഫ് അംഗം അരുണും ഉണ്ടെന്ന് ഇരയായ എഐഎസ്എഫ് വനിത നേതാവ്. ആദ്യമൊഴിയിൽ വിട്ടുപോയ പേരാണ് പൊലീസ് ഇന്ന് രേഖപ്പെടുത്തിയത്. നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും തനിക്ക്...
This article is owned by the Kerala Times and copying without permission is prohibited.