Breaking News

ഇന്ന് മന്നം ജയന്തി

ഇന്ന് മന്നത്ത് പത്മനാഭന്‍ ജയന്തി. സമുദായ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം അസ്വമത്വങ്ങളോട് പോരാടുക കൂടി ചെയ്ത സാമൂഹ്യ പരിഷ്‌കര്‍ത്താവായിരുന്നു മന്നത്ത് പത്മനാഭന്‍. കേരളത്തിന്റെ സാംസ്‌കാരിക ഭൂമികയില്‍ സവിശേഷ സ്ഥാനമുള്ള സമുദായ ആചാര്യനാണ് മന്നം. ജയന്തിയോടനുബന്ധിച്ച് താലൂക്ക് യൂണിയനിലും...

രാജ്യത്ത് 1,525 ഒമൈക്രോൺ കേസുകൾ, മഹാരാഷ്ട്രയിൽ 460; കൊവിഡ് കേസുകൾ ഇന്ന് 21% വർദ്ധിച്ചു

നവംബർ അവസാനത്തോടെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തതിന് ശേഷം ഇന്ത്യയിൽ ഏകദേശം 1,525 ആളുകൾക്ക് ഒമൈക്രോൺ ബാധിച്ചതായി ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള ഡാറ്റ വ്യക്തമാക്കുന്നു. 460 കേസുകളുമായി മഹാരാഷ്ട്ര ഏറ്റവും കൂടുതൽ രോഗബാധിതർ ഉള്ള...

പാക്കിസ്ഥാനിലെ 100 വർഷം പഴക്കമുള്ള ക്ഷേത്രത്തിൽ പ്രാർത്ഥിച്ച്‌ ഇന്ത്യ, യുഎസ്, യുഎഇ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദുക്കൾ

വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ 100 വർഷം പഴക്കമുള്ള നവീകരിച്ച മഹാരാജ പരമഹൻസ് ജി ക്ഷേത്രത്തിൽ ഇന്ത്യ, യുഎസ്, ഗൾഫ് മേഖലകളിൽ നിന്നുള്ള ഹിന്ദു തീർത്ഥാടകർ ശനിയാഴ്ച പ്രാർത്ഥന നടത്തി. ഒരു തീവ്ര ഇസ്ലാമിക പാർട്ടിയുടെ ആൾക്കൂട്ടം...

രഞ്ജിത്ത് വധക്കേസ്; നാല് പേര്‍ കൂടി അറസ്റ്റില്‍, രണ്ടുപേര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളവര്‍

ആലപ്പുഴ ഒ.ബി.സി മോര്‍ച്ച നേതാവ് രഞ്ജിത്ത് ശ്രീനിവാസിന്റെ കൊലപാതകത്തില്‍ നാല് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. രണ്ട് പേര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്ന് പൊലീസ് പറഞ്ഞു. ഇവരെ കൂടാതെ ഗൂഢാലോചനയില്‍ പങ്കെടുത്ത വലിയമരം സ്വദേശി...

നീറ്റ് പിജി പ്രവേശനത്തിൽ EWS സംവരണത്തിനുള്ള വരുമാന പരിധി 8 ലക്ഷം രൂപയായി തുടരുമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ

നീറ്റ് പി.ജി പ്രവേശന കേസിൽ സുപ്രീം കോടതി ജനുവരി ആറിന് വാദം കേൾക്കുന്നതിന് മുന്നോടിയായി, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളുടെ (ഇഡബ്ല്യുഎസ്) സംവരണത്തിന് 8 ലക്ഷം രൂപ വാർഷിക വരുമാന മാനദണ്ഡം നിലനിൽക്കുമെന്ന് വ്യക്തമാക്കി...

‘ബുള്ളി ബായ്’; മുസ്ലിം സ്ത്രീകളെ ‘ഓണ്‍ലൈന്‍ ലേലത്തില്‍’ വച്ച് വീണ്ടും വിദ്വേഷ ക്യാമ്പെയിന്‍

മുസ്‌ലിം സത്രീകളെ ‘ഓണ്‍ലൈന്‍ ലേലത്തില്‍’ വച്ച് വീണ്ടും സംഘപരിവാറിന്റെ വിദ്വേഷ ക്യാമ്പെയിന്‍. ഏറെ കോളിളക്കം സൃഷ്ടിച്ച സുള്ളി ഡീല്‍സിന് ശേഷം മുസ്ലിം സ്ത്രീകളെ ലക്ഷ്യമിട്ട് മറ്റൊരു ആപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് സംഘപരിവാര്‍.’ബുള്ളി ബായ്’ എന്നാണ് പുതിയ...

ഗര്‍ഭധാരണവും പ്രസവവും വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗം, തകരാറുണ്ടെങ്കില്‍ ഗര്‍ഭം അലസിപ്പിക്കാം; ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: ഗര്‍ഭധാരണവും പ്രസവവും വ്യക്തിസ്വാതന്ത്ര്യമായി കണ്ട് നിര്‍ണായക വിധിന്യായവുമായി ഡൽഹി ഹൈക്കോടതി. പ്രത്യുല്‍പാദനമെന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും ഭ്രൂണത്തിന് ഗുരുതരമായ തകരാറുകള്‍ കണ്ടെത്തുകയാണെങ്കില്‍ വ്യക്തിക്ക് ഗര്‍ഭം അലസിപ്പിക്കാമെന്നുമാണ് കോടതി വിധിയില്‍ പറഞ്ഞത്. ഗര്‍ഭഛിദ്രം അനുവദിക്കണമെന്ന ആവശ്യവുമായി...

കൊല്ലത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയുടെ അറസ്റ്റ് ഇന്നുണ്ടായേക്കും, സംശയരോഗമെന്ന് നിഗമനം

കൊല്ലം കടയ്ക്കലിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഇൻക്വസ്റ്റ് നടപടി ഇന്ന്. പ്രതി ദീപുവിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കടയ്ക്കൽ കോട്ടപ്പുറം സ്വദേശിനി ജിൻസിയാണ് കൊല്ലപ്പെട്ടത്.ഏഴ് വയസ്സുകാരനായ മകൻ്റെ മുന്നിൽ വച്ചായിരുന്നു കൊലപാതകം. സംശയ...

വീണ്ടും ആശങ്ക; രാജ്യത്ത് കൊവിഡ് കേസുകളിൽ വർധന

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 9170 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഡൽഹിയിൽ പ്രതിദിന കൊവിഡ് കേസുകളിൽ 51 ശതമാനത്തിന്റെ വർധന. ഒരാഴ്ചയ്ക്കിടെ നാലിരട്ടി വർധനയാണ് രാജ്യത്തെ പ്രതിദിന കേസിലുണ്ടായത്....

രാത്രി കര്‍ഫ്യൂ ഇന്ന് കൂടി, നിയന്ത്രണങ്ങള്‍ തുടര്‍ന്നേക്കില്ല, കൗമാരക്കാരുടെ വാക്‌സിനേഷന്‍ നാളെ മുതല്‍

സംസ്ഥാനത്ത് ഒമൈക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ രാത്രി കാല കര്‍ഫ്യൂ ഇന്ന് അവസാനിക്കും. രാത്രി 10 മുതല്‍ കാലത്ത് 5 വരെയാണ് നിയന്ത്രണം. എന്നാല്‍ നിയന്ത്രണങ്ങള്‍ തുടര്‍ന്നേക്കില്ലെന്നാണ് സൂചന. ഇനി ചേരുന്ന അവലോകന യോഗത്തില്‍...