Breaking News

സംസ്ഥാനത്ത് ഇന്ന് 17,755 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; തിരുവനന്തപുരത്ത് രോഗവ്യാപനം രൂക്ഷം

സംസ്ഥാനത്ത് ഇന്ന് 17,755 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3819 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,937 സാമ്പിളുകൾ പരിശോധിച്ചു. ഇന്ന് തിരുവനന്തപുരത്താണ് ഏറ്രവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം 4694,...

മൂന്നാഴ്ചയ്ക്കുള്ളിൽ കൊവിഡ് അതിതീവ്ര വ്യാപന സാധ്യത : മന്ത്രി വീണാ ജോർജ്

മൂന്നാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപനത്തിന് സാധ്യതയെന്ന് മന്ത്രി വീണാ ജോർജ്. സിപിഐഎം അടക്കം രാഷ്ട്രീയപ്പാർട്ടികളുടെ സമ്മേളനങ്ങളിൽ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. സ്ഥാപനങ്ങളിലാണ് നിലവിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ...

കോവിഡ് നിയന്ത്രണം: ശനി ഞായര്‍ ദിവസങ്ങളിലെ 12 ട്രെയിനുകള്‍ റദ്ദാക്കി റെയില്‍വേ

കോവിഡ് സുരക്ഷാ നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് 12 ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. ശനി (15.01.2022), ഞായര്‍ (16.01.2022) ദിവസങ്ങളിലെ 12 ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചതിന് പിന്നാലെയാണ റെയില്‍വേയുടെ നടപടി....

മക്കളെ ഉപേക്ഷിച്ച് കാമുകന്മാര്‍ക്കൊപ്പം ഒളിച്ചോടി; നാല് പേര്‍ അറസ്റ്റില്‍

ഒന്നര വയസ്സുള്ള പെണ്‍കുഞ്ഞടക്കം പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കേസില്‍ രണ്ട് യുവതികള്‍ അറസ്റ്റില്‍. ഇവരുടെ കാമുകന്മാരെയും അറസ്റ്റ് ചെയ്തു.പള്ളിക്കല്‍ സ്വദേശികളായ യുവതികളും വര്‍ക്കല രഘുനാഥപുരം സ്വദേശി ഷൈന്‍ (ഷാന്‍-38), കരുനാഗപ്പള്ളി തൊടിയൂര്‍ മുഴങ്ങോട്...

ബസ് നിരക്ക് വര്‍ദ്ധന: മിനിമം ചാര്‍ജ് 10, വിദ്യാര്‍ത്ഥികള്‍ക്ക് 5, ഫെബ്രുവരി 1 മുതല്‍ നടപ്പാക്കാന്‍ ആലോചന

സംസ്ഥാനത്തെ ബസ് നിരക്ക് വര്‍ദ്ധന ഫെബ്രുവരി 1 മുതല്‍ നടപ്പിലാക്കാന്‍ ആലോചന. മിനിമം ചാര്‍ജ് 8 രൂപയില്‍ നിന്ന് 10 രൂപ ആക്കാനാണ് ശിപാര്‍ശ. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് 5 രൂപയാക്കി കൂട്ടാനാണ് നീക്കം....

‘ബിജെപിയെ തടഞ്ഞെന്ന് ഊറ്റം കൊള്ളേണ്ട’; തിരുവനന്തപുരം ജില്ലാ നേതൃത്വത്തെ വിമർശിച്ച് മുഖ്യമന്ത്രി

സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ നേതൃത്വത്തിന് എതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിയുടെ വളര്‍ച്ച തടയാന്‍ കര്‍മ്മ പദ്ധതി തയ്യാറാക്കണമെന്ന നിര്‍ദ്ദേശം പാലിച്ചില്ലെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. കോര്‍പറേഷന്‍ നിലനിര്‍ത്തിയതുകൊണ്ട് ബിജെപിയെ തടഞ്ഞെന്ന് ഊറ്റം കൊള്ളേണ്ടതില്ലെന്നും...

പീഡന കേസ്: തിരുവനന്തപുരം വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

പീഡന പരാതിയെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. അദാനി ഗ്രൂപ്പ് ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്ക് എതിരെയാണ് പീഡന പരാതി ഉന്നയിച്ചിരിക്കുന്നത്. സംഭവത്തില്‍ ഗിരി മധുസൂദന റാവുവിനെയാണ് സസ്പെന്‍ഡ് ചെയ്തത്. സഹപ്രവര്‍ത്തകയാണ്...

കോവിഡ് മരണം: ഇതര സംസ്ഥാനങ്ങളില്‍ വച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്കും സര്‍ക്കാര്‍ ധനസഹായം

കോവിഡ് ബാധിച്ച് മറ്റ് സംസ്ഥാനങ്ങളില്‍ വച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ കോവിഡ് ധനസഹായം നല്‍കും. ഇതിനായി കോവിഡ് പോസിറ്റീവ് സര്‍ട്ടിഫിക്കറ്റും മരണസര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. മറ്റ് സംസ്ഥാനങ്ങളില്‍ ഇതിനായി അപേക്ഷ നല്‍കിയട്ടില്ലെന്നും, ധനസഹായം ലഭിച്ചട്ടില്ലെന്നും...

കുളിച്ച് കൊണ്ടിരുന്ന ആളോട് റേഷന്‍ കാര്‍ഡുണ്ടോ എന്ന ചോദ്യവുമായി ബിജെപി എംഎല്‍എ; വൈറലായി പ്രചാരണ വീഡിയോ

രാജ്യത്ത് കോവിഡ്, ഒമൈക്രോണ്‍ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ പാര്‍ട്ടികളുടെ പൊതുറാലികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് എന്നാല്‍ ചിലയിടങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ വീടുകളില്‍ സന്ദര്‍ശിച്ച് പ്രചാരണം നടത്തുന്നുണ്ട്. കാണ്‍പൂരിലെ ബിജെപി...

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ രണ്ടര ലക്ഷത്തിന് മുകളില്‍ തന്നെ, ഒമൈക്രോണ്‍ 6,041

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം തുടര്‍ച്ചയായി രണ്ടാം ദിവസവും രണ്ടര ലക്ഷത്തിന് മുകളില്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,68,833 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.66 ശതമാനമായി...