Breaking News

ഒരാളെ കൊല്ലുമെന്ന് വെറുതെ വാക്കാല്‍ പറഞ്ഞാല്‍ പോരെന്ന് കോടതി, തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍; ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വാദം

ദിലീപ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നിരീക്ഷണവുമായി കോടതി. ഒരാളെ കൊല്ലുമെന്ന് വെറുതെ വാക്കാല്‍ പറഞ്ഞാല്‍ പോരെന്ന് കോടതി ഏതെങ്കിലും ശ്രമം കുറ്റം ചുമത്തപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഉണ്ടാവണം. പ്രേരണാക്കുറ്റവും ഗൂഢാലോചനക്കുറ്റവും ഒരുമിച്ച് പോകുന്നതല്ലെന്നും കോടതി വിലയിരുത്തി. അതേസമയം, ശക്തമായ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദമുന്നയിച്ചു.

ദിലീപടക്കമുള്ള ആറ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യപേക്ഷ ഇന്നലെ പരിഗണിച്ചെങ്കിലും വിശദമായ വാദം കേള്‍ക്കേണ്ടതിനാല്‍ ഓണ്‍ലൈനായി വേണ്ടെന്ന് കോടതി തീരുമാനിക്കുകയായിരുന്നു. ഒന്നാം പ്രതി ദിലീപിനൊപ്പം സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ്, സുഹൃത്ത് ബാബു ചെങ്ങമനാട് എന്നിവരുടെ ഹര്‍ജികളാണ് പരിഗണിക്കുന്നത്.

അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തിവൈരാഗ്യം തീര്‍ക്കുകയാണെന്നും കളളക്കേസാണെന്നുമാണ് ദിലീപടക്കമുളള പ്രതികളുടെ വാദം. എന്നാല്‍ നടിയെ ആക്രമിച്ച കേസിന്റെയും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയതിന്റെയും ബുദ്ധി കേന്ദ്രം ദിലീപാണെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്.